Sunday, September 27, 2026

പുറകെ നടന്ന് ശല്യം ചെയ്ത യുവാവിനെതിരെ ആസിഡ് ആക്രമണം

ഉന്നാവ് : പിന്നാലെ നടന്ന ശല്യം ചെയ്ത യുവാവിനെതിരെ യുവതി ആസിഡ് ആക്രമണം നടത്തി. ഇരുപതിനാലുകാരനായ രോഹിത് യാദവിനാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഇയാള്‍ യുവതിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തുവരികയായിരുന്നു. ഒടുവില്‍ ശല്യം സഹിക്കാതായപ്പോഴാണ് യുവതി ഇയാള്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തിയത്. യുവാവിന്റെ പിന്‍കഴുത്തിലും നെഞ്ചിലും ഇടത് ചുമലിലും ഗുരുതരമായി പൊള്ളലേറ്റു. മൊറാവന്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഗൊഡാമൗവിലാണ് സംഭവം.

പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ യുവതിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട യുവാവ് പരാതി നല്‍കിയാല്‍ കേസെടുക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു. ജോലി ചെയ്യുന്ന ഡയറി ഫാമില്‍ വച്ചാണ് രോഹിത് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഫാമില്‍ എത്തിയ പെണ്‍കുട്ടി, യുവാവ് എത്തുന്നത് വരെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നു.പോലീസ് എത്തി ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles