unnimukundan
താന്‍ അഭിനയിക്കുന്ന സിനിമകളെ കുറിച്ചും തിരഞ്ഞെടുക്കുന്ന രീതികളെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. തലക്കനം ഉള്ളവര്‍ വന്ന് ഓസ്കര്‍ യോഗ്യതയുള്ള സ്ക്രിപ്റ്റ് പറഞ്ഞാലും കൈ കൊടുക്കില്ലെന്നും, തനിക്ക് ചില രീതികള്‍ ഉണ്ടെന്നും അതുകൊണ്ടു തന്നെ പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഒരു സാധാരണ ആള്‍ വന്ന് ഒരു സാധാരണ കഥ പറഞ്ഞാല്‍ താന്‍ കൈ കൊടുക്കുമെന്നും വ്യക്തികളുടെ പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറയുകയും ചെയ്തു. ഭയങ്കര ഹെഡ് വെയിറ്റൊക്കെ ആയി വന്ന് കഥ പറഞ്ഞാല്‍ അത് ഓസ്കര്‍ വിന്നിങ്ങ് സ്ക്രിപ്റ്റ് ആയാലും ഞാന്‍ അത് വേണ്ട എന്ന് വെക്കും. എന്റെ സ്വഭാവം അങ്ങനെയാണ്. അത്തരത്തിലുള്ള ആളുകളുമായി കൂട്ടു കൂടാന്‍ എനിക്ക് ഒത്തിരി ബുദ്ധിമുട്ടാണന്നും ഉണ്ണി മുകുന്ദന്‍ പറയുകയും ചെയ്തു.
താന്‍ നോ പറഞ്ഞ കഥകള്‍ ഒന്നും സിനിമയായിട്ടില്ല. മറ്റ് കാരണങ്ങള്‍ കൊണ്ട് നോ പറഞ്ഞ കഥകള്‍ സിനിമയായി വിജയിച്ചാലും നോ പറഞ്ഞതില്‍ കുറ്റബോധം ഒന്നും ഉണ്ടാകാറില്ലെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിന്റെ തിരക്കുകള്‍ കാരണം അദ്ദേഹത്തിന് ചെയ്യാന്‍ കഴിയാതിരുന്ന ചിത്രമായ മല്ലു സിങ് ആണ് തന്റെ അഭിനയജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതെന്നും ഉണ്ണി വ്യക്തമാക്കി.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…