Celebrity

വെറുതെ വീട്ടിലിരുന്നു തെറി വിളിക്കുകയല്ലേ പ്രത്യേകിച്ച്‌ പണി ഒന്നുമില്ലല്ലോ: രണ്ടു പേര് വിമർശിച്ചാൽ ഈ പണി നിർത്താൻ പോകുന്നില്ല; ഉണ്ണി മുകുന്ദന്‍

മലയാളി ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. ഷെഫീക്കിന്റെ സന്തോഷമാണ് പുതിയ ചിത്രം. അതിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരം. അതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മേപ്പടിയാന്‍ സിനിമയുടെ റിലീസിന് ശേഷം താന്‍ നേരിട്ട ചില വിമര്‍ശനങ്ങളെ കുറിച്ച്‌ ഉണ്ണി മുകുന്ദന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. അഭിമുഖങ്ങള്‍ എടുക്കാന്‍ വരുന്നവര്‍ പോലും താന്‍ പറയാത്ത കാര്യങ്ങള്‍ ഊഹിച്ചെടുത്ത് ചോദ്യങ്ങള്‍ ചോദിച്ചത് അന്ന് വിഷമിപ്പിച്ചിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

‘പൈല്‍സ് കൊണ്ട് ബുദ്ധിമുട്ടുന്ന ഷെഫീഖ് എന്ന ചെറുപ്പക്കാരനന്റെ കഥയാണ് ഷെഫീഖിന്റെ സന്തോഷം സിനിമ.ഷുഗര്‍ അടക്കമുള്ള ഒരിക്കലും മാറാത്ത അസുഖത്തെ കുറിച്ച്‌ വളരെ നോര്‍മലായി ആളുകള്‍ക്കിടയില്‍ നിന്ന് സംസാരിക്കുന്നവര്‍ ഒരിക്കലും ചികിത്സിച്ചാല്‍ മാറുന്ന പൈല്‍സ് എന്ന അസുഖം തനിക്കുണ്ടെന്ന് പൊതുവെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ വെച്ച്‌ പറയില്ല. എന്നപ്പോലെയുള്ള ഒരാള്‍ അങ്ങെനൊരു കഥാപാത്രം ചെയ്യുമ്പോള്‍ ആളുകളില്‍ ഒരു ചിരി വരും. ഞാന്‍ ഫിലിം സ്‌കൂളില്‍ പോയി പഠിച്ച്‌ വന്ന ആക്ടറല്ല. അതുകൊണ്ട് അഭിനയിക്കരുതെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. അതുപോലെ തന്നെ സിനിമ കണ്ട് കണ്ട് സിനിമയെ മനസിലാക്കാനുള്ള സെന്‍സ് നമുക്ക് വരുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.’

‘ഒരാളുടെ സമയവും പൈസയും ചിലവഴിച്ചാണ് സിനിമ കാണാന്‍ വരുന്നത്. അതിനാല്‍ അവര്‍ക്ക് പറയാനുള്ള അവകാശമുണ്ട്. ആയിരം പോസിറ്റീവ് കമന്റ് മിസ് ചെയ്തിട്ടാകും ഞാന്‍ ആ ഒരൊറ്റ നെഗറ്റീവ് കമന്റ് വായിക്കുന്നത്. അതുകൊണ്ട് വിമര്‍ശനങ്ങളല്ല എന്നെ വേദനിപ്പിക്കുന്നത് പറയുന്ന രീതിയാണ്. വെറുതെ വീട്ടിലിരുന്നു തെറി വിളിക്കുകയല്ലേ പ്രത്യേകിച്ച്‌ പണി ഒന്നുമില്ലല്ലോയെന്ന് അറിയാതെ നമ്മളും ചിലപ്പോള്‍ തിരിച്ച്‌ മറുപടി പറഞ്ഞ് പോകും. അങ്ങനെ പറയുന്നതില്‍ തെറ്റില്ല. ഒരു ആര്‍ട്ടിസ്റ്റിനെ വേദനിപ്പിച്ച്‌ കൊണ്ട് പറയാന്‍ പാടില്ല. സിനിമ നന്നായാല്‍ മാത്രമെ ലോകം നന്നാവൂ എന്നൊന്നുമില്ലല്ലോ. എന്നെ സംബന്ധിച്ച്‌ രണ്ട് പേര് വിമര്‍ശിച്ചത് കൊണ്ടൊന്നും ഞാന്‍ ഈ പണി നിര്‍ത്താന്‍ പോകുന്നില്ല.’

anaswara baburaj

Recent Posts

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

22 mins ago

പ്ലസ് വൺ പ്രവേശനം; രജിസ്ട്രേഷൻ ഇന്ന് മുതൽ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍…

28 mins ago

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

9 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

10 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

10 hours ago