unnimukundan
ജുറാസിക് വേള്‍ഡിലെ സഹനടിയായ വരദ സേതു ഉണ്ണി ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രത്തിലെ നായികയാകുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന പ്രമദവനത്തിലാണ് ബ്രിട്ടിഷ് മലയാളിയായ വരദ നായികയായി എത്തുന്നത്. നൗ യു സീ മി2, സ്‌ട്രൈക്ക്, സമ്മര്‍ നൈറ്റ് ഡ്രീം തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ ഭാഗമായിരുന്നു വരദ.
ജുറാസിക് വേള്‍ഡ് പ്രദര്‍ശനത്തിന് എത്തിയതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍, കൈലാഷ് അടക്കമുള്ള താരങ്ങള്‍ വരദയെ അഭിനന്ദിച്ച് എത്തി. നിരവധി ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച് വരദ നേരത്തെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തിയ ഇംഗ്ലീഷ് എന്ന ചിത്രത്തിലാണ് വരദ നേരത്തെ പ്രത്യക്ഷപ്പെട്ടത്. മേഘ്‌ന എന്ന കഥാപാത്രത്തെയാണ് വരദ ചിത്രത്തില്‍ അവതരിപ്പിച്ചത്.
ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ മലയാളികളായ ഡോക്ടര്‍ ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് വരദ സേതു. ചെറുപ്പം മുതല്‍ തന്നെ ഭരതനാട്യവും മോഹിനിയാട്ടവും പരിശീലിച്ച വരദ 2010 ലെ മിസ്സ് ന്യൂകാസില്‍ മത്സരത്തില്‍ വിജയിച്ചിട്ടുണ്ട്. വെറ്ററിനറി മെഡിസിനില്‍ ബിരുദ ദാരിയാണ് വരദ. ബിബിസി പ്രക്ഷേപണം ചെയ്യുന്ന ഹാര്‍ഡ് സണ്‍ എന്ന ക്രൈം സീരിസിലെ ഡി എസ് മിഷല്‍ അലി എന്ന കഥാപത്രം ചെയ്തതിലൂടെയാണ് വരദ ശ്രദ്ധിക്കപ്പെട്ടത്.
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…