Saturday, December 20, 2025

ഭീകരരെന്ന് സംശയം: മൂന്ന് പേർ കൂടി ഉത്തര്‍പ്രദേശില്‍ പിടിയിൽ; പദ്ധതിയിട്ടിരുന്നത് ചാവേർ ആക്രമണങ്ങൾ ?

ലഖ്‌നൗ: തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി ലഖ്‌നൗവില്‍ നിന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടി. മൊഹമ്മദ് മുയിദ്, ഷക്കീല്‍, മൊഹമ്മദ് മുസ്താകിം എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ലഖ്നൗവില്‍ നിന്ന് അല്‍ ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് (എ ജി എച്ച്‌) ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഭീകരരെ എ.ടി.എസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത്.

സ്വാതന്ത്ര്യ ദിനത്തില്‍ ലഖ്നൗ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ സ്‌ഫോടനം നടത്താനായിരുന്നു ഭീകര സംഘടനകള്‍ പദ്ധതിയിട്ടിരുന്നത്. മനുഷ്യബോംബ് ഉൾപ്പെടെയുള്ള ആക്രമണങ്ങൾ നടത്താൻ പരിശീലനം ലഭിച്ചവരാണ് പിടിയിലായതെന്നും പോലീസ് വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles