India

ഗോവയിൽ മുന്നേറി ബിജെപി; ഉത്തരാഖണ്ഡ്, യുപി എന്നിവിടങ്ങളിലും വിജയക്കൊടി പാറിച്ചു, കോൺഗ്രസിന് വൻ തിരിച്ചടി

നിർണായകമായ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരിക്കുകയാണ് എല്ലാവരും. നിലവിൽ 50 ശതമാനത്തിലേറെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി ജെ പി മുന്നേറികൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ മുന്നിലായിരുന്ന കോൺ‌​ഗ്രസിനെ ഞെട്ടിച്ചാണ് ഇപ്പോൾ ബി ജെ പി മുന്നേറുന്നത്. ഇവിടെ കോൺഗ്രസിന്റെ വൻ പരാജയമാണ് കാണാൻ സാധിയ്ക്കുന്നത്. 21 സീറ്റ് വരെ ഒരു ഘട്ടത്തിൽ ലീഡ് ഉയർത്തിയ കോൺ​ഗ്രസാണ് ഇപ്പോൾ പിന്നിലായത്.

അതേസമയം, ബിഎസ് പി ഉത്തര്‍പ്രദേശില്‍ നാമാവശേഷമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിയ്ക്കുന്നത്. മായാവതിയുടെ ആനയ്ക്ക് കാലിടറുന്നതിന്റ നേട്ടം കൊയ്യാനായത് അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടിക്കാണെങ്കിലും ശക്തമായ ബിജെപി മുന്നേറ്റത്തെ പിടിച്ചുനിര്‍ത്താന്‍ എസ് പിക്കും കഴിയുന്നില്ല. അഴിമതി ആരോപണങ്ങള്‍വരിഞ്ഞുമുറുക്കി കൂച്ചുവിലങ്ങിട്ടുകഴിഞ്ഞ ബിഎസ്പിക്ക് ബിജെപിയുടെ എതിരാളി എന്ന നിലയ്ക്ക് പോലും വളരാനുള്ള ശക്തിയുണ്ടാകില്ലെന്ന് മുന്‍പ് തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്.

ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. 2022 ലെ തെരഞ്ഞെടുപ്പില്‍ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാല്‍ 1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.

Kumar Samyogee

Recent Posts

യൂറോപ്പ് യാത്രകള്‍ക്കു ചെലവേറും, ഷെങ്കന്‍ വീസ ഫീസ് 12% വര്‍ദ്ധിപ്പിച്ചു

യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ക്ക് ചെലവേറും. ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള ഷെങ്കന്‍ വീസ ഫീസില്‍ വര്‍ദ്ധനവു വരുത്താന്‍ തീരുമാനിച്ചു. 12ശതമാനത്തോളം വര്‍ദ്ധനവായിരിക്കും ഫീസ്…

5 mins ago

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട !അന്ത്യവിശ്രമം തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയുടെ മൃതദേഹം സംസ്കരിച്ചു. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച്…

12 mins ago

കൊടകര കുഴല്‍പ്പണക്കേസില്‍ എഎപിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്ന് ഇഡി

ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആരോപണ വിധേയരായ കൊടകര കുഴല്‍പണകേസില്‍ ഇടപെടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പാഴായി

30 mins ago

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

2 hours ago