Uttar Pradesh CM Yogi Adityanath exempts Ayodhya mutts, temples from commercial tax
ലക്‌നൗ: തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. വലിയ ആവേശത്തിലുള്ള പ്രചാരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ (UP Elections) മുഖ്യമന്ത്രി സ്ഥാനാർത്ഥി യോഗി ആദിത്യനാഥ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കേന്ദ്രമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരിക്കും സമർപ്പണം.
കഴിഞ്ഞ മാസം 14-ാം തീയതിയാണ് ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിനായി ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. ആദിത്യനാഥ് ഗോരഖ്പൂർ മണ്ഡലത്തിൽ നിന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിരാതു നിയമസഭാ മണ്ഡലത്തിൽ നിന്നുമാണ് ജനവിധി തേടുന്നത്. പത്രികാ സമർപ്പണത്തിന് മുൻപ് മഹാറാണാ പ്രതാപ് ഇന്റർ കോളേജ് ഗ്രൗണ്ടിൽ യോഗി പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
ഉച്ചയ്‌ക്ക് ശേഷം ഗോരഖ്പൂർ ക്ലബ്ബിൽ വോട്ടർമാർക്കായി നടത്തുന്ന ബോധവൽക്കരണ പരിപാടിയിലും നിപാൽ ലോഡ്ജിൽ നടക്കുന്ന പ്രബുദ്ധ് വർഗ് സമ്മേളനത്തിലും യോഗി ആദിത്യനാഥ് പങ്കെടുക്കും.
കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്‌നാഥ് സിംഗും രണ്ടു ദിവസമായി ഉത്തർപ്രദേശിലെ പര്യടനത്തിലാണ്. ഗൃഹ സമ്പർക്കവും നേതാക്കൾ നടത്തുന്നുണ്ട്. വികസന കാര്യത്തിലും ക്രമസമാധാന വിഷയത്തിലും യോഗി ആദിത്യനാഥിന്റെ പരിശ്രമത്തെ ഉയർത്തിക്കാട്ടിയാണ് ബിജെപി പ്രചാരണത്തെ നയിക്കുന്നത്. അതേസമയം യുപിയിൽ വലിയ ഉറച്ച വിജയ പ്രതീക്ഷയാണ് ബിജെപിയ്ക്കുള്ളത്. വികസനത്തിന്റെ കൊടുമുടിയിലാണ് സംസ്ഥാനം ഇപ്പോൾ. യോഗി സർക്കാർ അധികാരത്തിലെത്തിയ ശേഷം വമ്പൻ മാറ്റങ്ങളാണ് സംസ്ഥാനത്ത് നടത്തിയത്.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…