Friday, May 10, 2024
spot_img

ഉത്തർപ്രദേശ്; തെരെഞ്ഞെടുപ്പ് പ്രചാരണ രംഗം ഇളക്കി മറിച്ച് അമിത് ഷായുടെ റാലി. പാകിസ്ഥാനെ പാഠം പഠിപ്പിച്ചത് മോദി സർക്കാർ; കോൺഗ്രസിന് വിമർശനം

സന്ത്‌ കബീർ നഗർ: രാജ്യത്തെ പാകിസ്ഥാൻ പല തവണ ആക്രമിച്ചിട്ടും യു പി എ സർക്കാർ അനങ്ങാതിരുന്നു. എന്നാൽ ഉറിയിൽ കാട്ടിയ സാഹസത്തിന് മോദി സർക്കാർ 10 ദിവസത്തിനുള്ളിൽ മറുപടി നൽകി. കോൺഗ്രസിന്റെ മൗനി ബാബ മൻമോഹൻ സിങ് അല്ല ബിജെപി യാണ് ഇന്ത്യയിൽ അധികാരത്തിലെന്ന് പാകിസ്ഥാൻ ഒരു നിമിഷം വിസ്മരിച്ചു. പതിനായിരങ്ങൾ പങ്കെടുത്ത സന്ത്‌ കബീർ നഗറിൽ നടന്ന തെരെഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിനെ പുതിയ ഉയരങ്ങളിൽ എത്തിച്ചതായി അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് കുട്ടികൾ എൻസെഫലൈറ്റിസ് ബാധിച്ച് SP, BSP ഭരണകാലത്ത് ഉത്തർപ്രദേശിൽ മരണമടഞ്ഞിരുന്നു. എന്നാൽ ബിജെപി സർക്കാർ ശുചിത്വം ഉറപ്പുവരുത്തി, ശുദ്ധജല വിതരണം ഉറപ്പുവരുത്തി, ചികിത്സാ കേന്ദ്രങ്ങളും, പീഡിയാട്രിക് ICU കളും സ്ഥാപിച്ചു. ഇത് മരണ നിരക്കിൽ 95% കുറഞ്ഞു.

ബിജെപി കേന്ദ്രത്തിൽ സർക്കാരുണ്ടാക്കിയതും മോദി ജി രണ്ടാം തവണ പ്രധാനമന്ത്രിയായതും ഉത്തർപ്രദേശിലെ 22 കോടി ജനങ്ങളുടെ അനുഗ്രഹാശിസ്സുകൾ കൊണ്ടാണ്. ഈവർഷം ആദ്യം നടക്കാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അമിത് ഷായുടെ നിരവധി റാലികളാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ 403 ൽ 312 സീറ്റുകളും നേടി ബിജെപി വൻ വിജയം നേടിയിരുന്നു.

Related Articles

Latest Articles