India

“യോഗിയാണ് ഞങ്ങളുടെ രക്ഷകൻ, സമാജ്‌വാദി പാർട്ടി അധികാരത്തിലേറിയാൽ ഹിന്ദുക്കൾ നാട് വിടേണ്ടിവരും”; തുറന്നടിച്ച് യുപിയിലെ വ്യാപാരികൾ

ലക്‌നൗ: സമാജ്‌വാദി പാർട്ടി അധികാരത്തിലേറിയാൽ നാട് വിടേണ്ടിവരുമെന്ന് ഉത്തർപ്രദേശിലെ വ്യാപാരികൾ. . യോഗി സർക്കാരിന് (Yogi Adityanath) മാത്രമേ തങ്ങളെ സംരക്ഷിക്കാൻ സാധിക്കൂ എന്നാണ് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും പറയുന്നത്. ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതോടെ യോഗി സർക്കാരിന് പൂർണ പിന്തുണയാണ് ഇവിടെ നിന്നും ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

വർഗീയ കലാപങ്ങളുടെ കേന്ദ്രമായ കൈരാന പ്രദേശത്തെ ആളുകളാണ് ബിജെപിയ്‌ക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്. യോഗി സർക്കാരിന് മാത്രമേ തങ്ങളെ സംരക്ഷിക്കാൻ സാധിക്കൂ എന്നും സമാജ്‌വാദി പാർട്ടി അധികാരത്തിലേറിയാൽ നാടുവിടേണ്ടി വരുമെന്നും ഇവർ പറയുന്നു. വർഗീയ കലാപത്തിനിടെ വെടിയേറ്റ് മരിച്ച ഒരാളുടെ സഹോദരനായ വരുൺ സിംഗാലാണ് ബിജെപി അധികാരത്തിലെത്തുന്നതിന് മുൻപുള്ള അവസ്ഥ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

2017 ന് മുൻപ് പ്രദേശത്തെ ഹിന്ദുക്കൾ ഇവിടെ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു എന്ന് ഇയാൾ പറയുന്നു. ആ സമയത്ത് വ്യപാരികൾ വളരെയധികം കഷ്ടതകൾ അനുഭവിച്ചിരുന്നു. വൈകിട്ട് ആറ് മണിയാവുമ്പോഴേക്കും കടകളെല്ലാം അടയ്‌ക്കേണ്ട അവസ്ഥയായിരുന്നു. അല്ലെങ്കിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാകും അവിടെ. അഖിലേഷ് യാദവിന്റെ ഭരണത്തിന് കീഴിൽ തങ്ങൾ എന്നും ഭയത്തോടെയാണ് ജീവിച്ചിരുന്നത് എന്നാണ് ഇവർ പറയുന്നത്. ഗുണ്ടാ നേതാക്കളെ ഉപയോഗിച്ച് സമാജ് വാദി പാർട്ടി ഹിന്ദു വ്യാപാരികളെ തകർക്കുകയായിരുന്നുവെന്ന് കച്ചവടക്കാർ പറയുന്നു. ഇതിനെതിരെ പ്രതിഷേധിച്ച നിരവധി ഹിന്ദുക്കളെ അവർ കൊലപ്പെടുത്തി. യോഗി ആദിത്യനാഥ് അധികാരത്തിൽ ഏറിയപ്പോൾ മാത്രമാണ് തങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പായത്.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം !!! ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കിരയാക്കി! ‘ലാസ്റ്റ് വാണിങ്’ പോസ്റ്റർ പതിപ്പിച്ചു; ഹിന്ദുക്കൾ സംഘടിച്ചാൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇനിയും ആക്രമിക്കപ്പെടുമെന്നും ഭീഷണി

ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…

10 hours ago

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടം ; ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്രം ബന്ധം വഷളാകുന്നു

ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…

10 hours ago

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

13 hours ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

13 hours ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

13 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

13 hours ago