Friday, May 3, 2024
spot_img

ഉത്തർപ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും വെള്ളം എത്തും; 5,555.38 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ വിന്ധ്യ മേഖലയിൽ സോൺഭദ്ര, മിർസാപൂർ എന്നിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ‘ഹർ ഘർ നാൽ യോജന’ (എല്ലാ വീടുകളിലേക്കും വെള്ളം ടാപ്പ് ചെയ്യുക) എന്ന പദ്ധതി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്‌തു . മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോൺഭദ്രയിൽ നിന്നു പരിപാടിയിൽ പങ്കെടുത്തു.

5,555.38 കോടി രൂപയുടെ പദ്ധതി രണ്ട് ജില്ലകളിലായി 41 ലക്ഷത്തിലധികം ഗ്രാമീണർക്ക് വെള്ളം എത്തിക്കുകയാണ്. ഈ സർക്കാരിനു കീഴിൽ എല്ലാ ഗ്രാമങ്ങളും ശാക്തീകരിക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു, ഗ്രാമീണർക്കും, ആദിവാസികൾക്കും ദരിദ്ര വിഭാഗങ്ങൾക്കു മുൻഗണന നൽകുന്നു. “സ്വയം പര്യാപ്ത ഗ്രാമങ്ങൾ ഒരു സ്വയം പര്യാപ്ത ഇന്ത്യയ്ക്ക് കരുത്ത് പകരുന്നു,” പ്രധാനമന്ത്രി പറഞ്ഞു. മേഖലയിലെ രണ്ട് ജില്ലകളിലെ 2,995 ഗ്രാമങ്ങളിലേക്ക് ‘ഹർ ഘർ നാൽ യോജന’ പ്രകാരം പൈപ്പ് ലൈനുകൾ വഴി ജലവിതരണം ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് സർക്കാർ നൽകിയ പത്രക്കുറിപ്പിൽ പറയുന്നുസ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നുവരെ 398 ഗ്രാമങ്ങളിൽ മാത്രമാണ് പൈപ്പ് ജലവിതരണം ലഭിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു

Related Articles

Latest Articles