ഉത്തർപ്രദേശിലെ ഫാറൂഖാബാദിൽ കൊലക്കേസ് പ്രതി ബന്ദിയാക്കിയവരെ പോലീസ് മോചിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് വീട്ടിലേക്ക് ഇരച്ചു കയറിയ യുപി പോലീസിന്റെ കമാൻഡോ സേന 20 കുട്ടികളെയും മൂന്നു സ്ത്രീകളെയും രക്ഷപ്പെടുത്തിയത്. പോലീസ് നടത്തിയ വെടിവയ്പിൽ അക്രമി കൊല്ലപ്പെടുകയും ചെയ്തു.
ഫാറൂഖാബാദ് ജില്ലയിലെ കതാരിയ ഗ്രാമത്തിലാണ് സംഭവം. പരോളിലിറങ്ങിയ സുഭാഷ് ബദം എന്നയാളാണ് കുട്ടികളെയും ഏതാനും സ്ത്രീകളെയും വ്യാഴാഴ്ച വൈകുന്നേരത്തോടെ ഒരു വീടിനുള്ളിൽ ബന്ദികളാക്കിയത്.
മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് കുട്ടികളെ ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചുവരാതിരുന്നതോടെ അന്വേഷിച്ചെത്തിയപ്പോളാണ് കുട്ടികളെ ബന്ദികളാക്കിയ വിവരം മാതാപിതാക്കള്‍ അറിയുന്നത്. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കുട്ടികളെ മോചിപ്പിക്കാനുള്ള പോലീസിന്റെ ശ്രമത്തിനിടെ ഇയാള്‍ വെടിയുതിര്‍ക്കുകയും ബോംബെറിയുകയും ചെയ്തു. ഇതോടെ സ്ഥലത്തെത്തേക്ക് കൂടുതൽ പോലീസും ഭീകരവിരുദ്ധ സംഘവും എത്തുകയായിരുന്നു.
പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന് പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…