കൊച്ചി: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പിഒഎസ് വഴിയും ഓൺലൈനായും സാധനങ്ങൾ വാങ്ങുന്ന എസ്ബിഐ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് എണ്ണായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള തുകകൾ ഇഎംഐ ആക്കി മാറ്റാനാവും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രേഖകൾ സമർപ്പിക്കുകയോ പ്രോസസിങ് ഫീസ് നല്കുകയോ ചെയ്യാതെയാണ് ഈ തൽക്ഷണ സേവനം ലഭിക്കുക.
മാത്രമല്ല പിഒഎസ് മെഷ്യൻ ഉപയോഗിക്കുമ്പോൾ കാർഡ് സ്വൈപ്പ് ചെയ്ത ശേഷം ബ്രാൻഡ് ഇഎംഐ, ബാങ്ക് ഇഎംഐ എന്നിവ തെരഞ്ഞെടുത്ത് തുകയും തിരിച്ചടവു കാലാവധിയും രേഖപ്പെടുത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും.
നിലവിൽ 14.70 ശതമാനമാണ് പലിശ. ആറു മാസം മുതൽ 18 മാസം വരെയുള്ള തിരിച്ചടവു കാലാവധികളും തെരഞ്ഞെടുക്കാം.
അതേസമയം എസ്ബിഐ ഡെബിറ്റ് കാർഡ് ഉളള അർഹരായ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭിക്കുക. 567676 എന്ന നമ്പറിലേക്ക് ഡിസിഇഎംഐ എന്ന് എസ്‌എംഎസ് അയച്ച് ഉപഭോക്താക്കൾക്ക് തങ്ങളുടെ അർഹത പരിശോധിക്കാനും സാധിക്കും.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…