Saturday, May 18, 2024
spot_img

‘ഒരു ലക്ഷം രൂപ വരെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച്‌ ഇഎംഐ ആക്കി മാറ്റാം’; ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എസ്ബിഐ

കൊച്ചി: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പിഒഎസ് വഴിയും ഓൺലൈനായും സാധനങ്ങൾ വാങ്ങുന്ന എസ്ബിഐ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് എണ്ണായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള തുകകൾ ഇഎംഐ ആക്കി മാറ്റാനാവും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രേഖകൾ സമർപ്പിക്കുകയോ പ്രോസസിങ് ഫീസ് നല്കുകയോ ചെയ്യാതെയാണ് ഈ തൽക്ഷണ സേവനം ലഭിക്കുക.

മാത്രമല്ല പിഒഎസ് മെഷ്യൻ ഉപയോഗിക്കുമ്പോൾ കാർഡ് സ്വൈപ്പ് ചെയ്ത ശേഷം ബ്രാൻഡ് ഇഎംഐ, ബാങ്ക് ഇഎംഐ എന്നിവ തെരഞ്ഞെടുത്ത് തുകയും തിരിച്ചടവു കാലാവധിയും രേഖപ്പെടുത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും.

നിലവിൽ 14.70 ശതമാനമാണ് പലിശ. ആറു മാസം മുതൽ 18 മാസം വരെയുള്ള തിരിച്ചടവു കാലാവധികളും തെരഞ്ഞെടുക്കാം.

അതേസമയം എസ്ബിഐ ഡെബിറ്റ് കാർഡ് ഉളള അർഹരായ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭിക്കുക. 567676 എന്ന നമ്പറിലേക്ക് ഡിസിഇഎംഐ എന്ന് എസ്‌എംഎസ് അയച്ച്‌ ഉപഭോക്താക്കൾക്ക് തങ്ങളുടെ അർഹത പരിശോധിക്കാനും സാധിക്കും.

Related Articles

Latest Articles