Thursday, December 18, 2025

ഇനി യുപിഐ പേയ്‌മെന്റ് നടത്താൻ ഇന്റര്‍നെറ്റും സ്മാര്‍ട് ഫോണും വേണ്ട; പുതിയ സംവിധാനം അവതരിപ്പിച്ച് റിസർവ് ബാങ്ക്

മുംബൈ : ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കുവേണ്ടി യുപിഐ (UPI) അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ച് റിസർവ് ബാങ്ക്. യുപിഐ 123 പേ(UPI 123PAY) എന്ന പേരില്‍ അറിയപ്പെടുന്ന സംവിധാനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് അവതരിപ്പിച്ചത്. യുപിഐ ഉപഭോക്താക്കൾക്ക് സ്‌കാൻ ചെയ്യാനും പണമടയ്‌ക്കാനും ഒഴികെ എല്ലാ ഇടപാടുകൾക്കും ഫീച്ചർ ഫോണുകൾ ഉപയോഗിക്കാൻ കഴിയും.

രാജ്യത്തെ 40 കോടിയോളംവരുന്ന ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി പണമിടപാട് നടത്താന്‍ ഇതിലൂടെ കഴിയും. പേയ്‌മെന്റുകള്‍ നടത്തുന്നതിന് ഫോണ്‍ നമ്പർ നിങ്ങളുടെ ബാങ്ക് അകൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ആര്‍ബിഐ 24*7 ഹെല്‍പ് ലൈന്‍ (ഡിജിസതി – DigiSaath) ആരംഭിച്ചിട്ടുണ്ട്. ഇടപാടുകൾക്ക് ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല.

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യാണ് യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ് അഥവാ യുപിഐ( UPI). ഒന്നിൽ അധികം ബാങ്ക് അക്കൗണ്ടുകൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടു വരുകയാണ് യുപിഐ ചെയ്യുന്നത്. മെർച്ചന്റ് പെയ്മെന്റ് ഉൾപ്പെടെ നിരവധി ബാങ്കിംഗ് സൗകര്യങ്ങള്‍ ഈ ആപ്ലിക്കേഷനിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ഷെഡ്യൂൾ ചെയ്ത് പണം അടക്കാൻ സാധിക്കുന്ന പിയർ ടു പിയർ കളക്ഷൻ റിക്വസ്റ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles