ദില്ലി : യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധനവ്. ഒക്ടോബർ വരെയുള്ള സാമ്പത്തിക വർഷത്തിൽ 17.16 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതുവരെയുമുള്ള സർവ്വകാല റെക്കോർഡ് ഭേദിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്.
15.8 ലക്ഷം കോടിയുടെ യുപിഐ ഇടപാടുകളായിരുന്നു സെപ്റ്റംബറിൽ നടന്നത്. ഇപ്പോൾ 9 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഒക്ടോബർ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. യുപിഐ വഴി സുഗമമായി പേയ്‌മെന്റുകൾ നടത്തുന്ന പ്രവണത വർദ്ധിക്കുന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. 55 ശതമാനമാണ് യുപിഐ ഇടപാടുകളിലെ വർദ്ധനവ്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 42 ശതമാനം വളർച്ചയുമുണ്ടായിട്ടുണ്ടെന്നും എൻപിസിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…
ലോകോത്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി വലിയ വെല്ലുവിളിയാകുന്നു. തുറമുഖത്തിന്റെ പൂർണ്ണ ശേഷി…
സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…