teenagers-will-be-given-covaxin-doses-central-government-guidelines-out
ലക്‌നൗ: വാക്‌സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി യോഗി സര്‍ക്കാര്‍. ഇന്ന് മാത്രം സംസ്ഥാനത്ത് 22 ലക്ഷം ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം വാക്‌സിൻ വിതരണം ചെയ്ത സംസ്ഥാനം എന്ന റെക്കോർഡ് നേട്ടം ഉത്തർപ്രദേശ് കൈവരിച്ചു.
സംസ്ഥാനത്ത് 12,000ത്തിലധികം വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഇന്ന് പ്രവര്‍ത്തിച്ചത്. പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവിലൂടെ ഒറ്റ ദിവസം 20 ലക്ഷം ഡോസുകള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്ന് യുപി സര്‍ക്കാര്‍ അടുത്തിടെ വ്യക്തമാക്കിയിരിന്നു. അഞ്ച് കോടിയിലധികം ജനങ്ങൾക്കാണ് ഉത്തർപ്രദേശിൽ വാക്‌സിൻ കുത്തിവെപ്പ് നടത്തിയത്. മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ യുപിക്ക് തൊട്ടുപിന്നിലാണ് ഉള്ളത്.
അതേസമയം കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടമായ പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ യുപി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബാല്‍ സേവ യോജന എന്ന പദ്ധതിയുടെ കീഴിലാണ് ധനസഹായം വിതരണം ചെയ്യുക. വിവാഹം നടത്തുന്നതിനായി 1,01,000 രൂപയാണ് സര്‍ക്കാര്‍ ധനസഹായമായി നല്‍കുക.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…