Monday, September 28, 2026

‘മാസ്’ വാക്‌സിനേഷനുമായി യോഗി; ഇന്ന് വാക്‌സിന്‍ നല്‍കിയത് 22 ലക്ഷം പേർക്ക്; റെക്കോർഡ് നേട്ടവുമായി യുപി സർക്കാർ

ലക്‌നൗ: വാക്‌സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി യോഗി സര്‍ക്കാര്‍. ഇന്ന് മാത്രം സംസ്ഥാനത്ത് 22 ലക്ഷം ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം വാക്‌സിൻ വിതരണം ചെയ്ത സംസ്ഥാനം എന്ന റെക്കോർഡ് നേട്ടം ഉത്തർപ്രദേശ് കൈവരിച്ചു.

സംസ്ഥാനത്ത് 12,000ത്തിലധികം വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഇന്ന് പ്രവര്‍ത്തിച്ചത്. പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവിലൂടെ ഒറ്റ ദിവസം 20 ലക്ഷം ഡോസുകള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്ന് യുപി സര്‍ക്കാര്‍ അടുത്തിടെ വ്യക്തമാക്കിയിരിന്നു. അഞ്ച് കോടിയിലധികം ജനങ്ങൾക്കാണ് ഉത്തർപ്രദേശിൽ വാക്‌സിൻ കുത്തിവെപ്പ് നടത്തിയത്. മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ യുപിക്ക് തൊട്ടുപിന്നിലാണ് ഉള്ളത്.

അതേസമയം കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടമായ പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ യുപി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബാല്‍ സേവ യോജന എന്ന പദ്ധതിയുടെ കീഴിലാണ് ധനസഹായം വിതരണം ചെയ്യുക. വിവാഹം നടത്തുന്നതിനായി 1,01,000 രൂപയാണ് സര്‍ക്കാര്‍ ധനസഹായമായി നല്‍കുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles