Tuesday, December 23, 2025

അനിയൻ ജീവനൊടുക്കി പിന്നാലെ അതേസ്ഥലത്ത് അതേസാരി ഉപയോഗിച്ച്‌ സഹോദരിയും ആത്മഹത്യ ചെയ്തു

ബംഗളൂരു: അച്ഛന്‍ ശാസിച്ചതിന് 16കാരന്‍ തൂങ്ങിമരിച്ചതിന് പിന്നാലെ സഹോദരിയും മണിക്കൂറുകള്‍ക്കുള്ളില്‍ ജീവനൊടുക്കി. കര്‍ണാടകയിലെ ഹാവേരിയിലെ ബേഡഗിയിലാണ് ദാരുണസംഭവം. ചന്ദ്രു ചാലവാഡിയുടെ മക്കളായ നാഗരാജ്(16) ഭാഗ്യലക്ഷ്മി(18) എന്നിവരാണ് മരിച്ചത്.

സ്ഥിരമായി ക്ലാസില്‍ പോകാത്തതിനും പഠിക്കാത്തതിനും പത്താം ക്ലാസ് വിദ്യാര്‍ഥിയായ നാഗരാജനെ അച്ഛന്‍ ശാസിച്ചിരുന്നു. ഇതിന്റെ വിഷമത്തില്‍ നാഗരാജന്‍ വീട്ടിലെ കിടപ്പുമുറിയിലെ സീനിങ് ഫാനില്‍ ആത്മഹത്യ (suicide) ചെയ്തിരുന്നു. വീട്ടുകാര്‍ ഇല്ലാത്തസമയത്തായിരുന്നു ആത്മഹത്യ. നാഗരാജ് മരിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലായ ഭാഗ്യലക്ഷ്യമി പിന്നീട്‌ നാഗരാജ് ജീവനൊടുക്കിയ അതേ സ്ഥലത്ത്, അതേ സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി ബേഡഗി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാസവരാജ് അറിയിച്ചു.

Related Articles

Latest Articles