Monday, December 15, 2025

നരേന്ദ്രമോദിയുമായി നടന്നത് അവിശ്വസനീയമായ കൂടിക്കാഴ്ചയെന്ന് നിയുക്ത അമേരിക്കൻ സ്ഥാനപതി സെര്‍ജിയോ ഗോർ; ഇന്ത്യ- അമേരിക്ക ബന്ധത്തിൽ മഞ്ഞുരുകുന്നു

ഇന്ത്യയിലേക്കുള്ള നിയുക്ത അമേരിക്കൻ സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദിയെ വ്യക്തിപരമായി മികച്ച സുഹൃത്തായാണ് ഡോണൾ‌ഡ് ട്രമ്പ് കാണുന്നതെന്ന് ട്രമ്പിന്റെ അടുത്ത അനുയായി കൂടിയായ സെർജിയോ ഗോർ വ്യക്തമാക്കി. മോദിയുമായി നടന്നത് അവിശ്വസനീയമായ കൂടിക്കാഴ്ചയാണെന്നും ഗോർ പറഞ്ഞു. സന്ദർശനവേളയിൽ, ‘മി.പ്രൈം മിനിസ്റ്റർ യു ആർ ഗ്രേറ്റ്’ എന്ന് ട്രമ്പ് എഴുതി ഒപ്പിട്ട ചിത്രം നരേന്ദ്രമോദിക്ക് സെർജിയോ ഗോർ സമ്മാനിച്ചു. മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉൾപ്പെടെ കാണുന്നതിനായാണ് ആറ് ദിവസത്തെ സന്ദർശനത്തിനായി സെർജിയോ ഗോർ തന്റെ മാനേജ്‌മെന്റ്, റിസോഴ്‌സസ് ഡെപ്യൂട്ടി സെക്രട്ടറി മൈക്കൽ ജെ റിഗാസിനൊപ്പം ഇന്ത്യയിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും വ്യാപാരം, ധാതുക്കൾ, പ്രതിരോധം എന്നിവയെക്കുറിച്ച് തങ്ങൾ ചർച്ച ചെയ്തുവെന്നും സെർജിയോ ഗോർ എക്സിൽ കുറിച്ചു. ഇന്ത്യയിലേക്കുള്ള പുതിയ അമേരിക്കൻ അംബാസഡറെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ‘‘ഇന്ത്യയിലേക്കുള്ള അമേരിക്കയുടെ നിയുക്ത അംബാസഡർ മിസ്റ്റർ സെർജിയോ ഗോറിനെ സ്വീകരിക്കുന്നതിൽ സന്തോഷം. അദ്ദേഹത്തിന്റെ കാലാവധി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’’ – നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

ഇന്ത്യന്‍ കയറ്റുമതിക്ക് മേല്‍ ട്രമ്പ് ഭരണകൂടം 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വിള്ളൽ സംഭവിച്ചിരുന്നു. ഇന്ന് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ഗോര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

38-കാരനായ ഗോർ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ സ്ഥാനപതിയാണ്

Related Articles

Latest Articles