ദില്ലി : ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തിൽ യൂ എസ് ഇടപെട്ടതായി റിപ്പോർട്ട് . യൂ എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറെ ഫോണിലൂടെ ബന്ധപ്പെട്ട് വിഷയം ചർച്ച ചെയ്തതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ചർച്ചയുടെ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.
അതേസമയം , കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അതിർത്തയിൽ നടത്തിയ സന്ദർശനത്തിന് പിന്നാലെ, ഇന്ത്യ, ചൈനീസ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ ഇരുപതോളം സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്താകെ ചൈനീസ് വിരുദ്ധ വികാരം ശക്തമായി ആഞ്ഞടിക്കുകയാണ്. ഇതിനിടെ ചൈനീസ് ഭീഷണിയെ തുടർന്ന് മുൻകരുതൽ നടപടി എന്ന നിലയിൽ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ ശക്തമായ സൈനിക വിന്യാസവും നടത്തിയിട്ടുണ്ട്.
നേരത്തെ വ്യക്തി വിവരങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച് 59 ചൈനീസ് ആപ്പുകളുടെ പ്രവർത്തനം ഇന്ത്യ നിരോധിച്ചിരുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…