Sunday, April 28, 2024
spot_img

ചൈനീസ് ഭീഷണി; ഇന്ത്യയ്ക്ക് കട്ട പിന്തുണയുമായി അമേരിക്ക; വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ രഹസ്യ ചര്‍ച്ച

ദില്ലി : ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തിൽ യൂ എസ് ഇടപെട്ടതായി റിപ്പോർട്ട് . യൂ എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറെ ഫോണിലൂടെ ബന്ധപ്പെട്ട് വിഷയം ചർച്ച ചെയ്തതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ചർച്ചയുടെ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.

അതേസമയം , കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അതിർത്തയിൽ നടത്തിയ സന്ദർശനത്തിന് പിന്നാലെ, ഇന്ത്യ, ചൈനീസ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ ഇരുപതോളം സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്താകെ ചൈനീസ് വിരുദ്ധ വികാരം ശക്തമായി ആഞ്ഞടിക്കുകയാണ്. ഇതിനിടെ ചൈനീസ് ഭീഷണിയെ തുടർന്ന് മുൻകരുതൽ നടപടി എന്ന നിലയിൽ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ ശക്തമായ സൈനിക വിന്യാസവും നടത്തിയിട്ടുണ്ട്.

നേരത്തെ വ്യക്തി വിവരങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച് 59 ചൈനീസ് ആപ്പുകളുടെ പ്രവർത്തനം ഇന്ത്യ നിരോധിച്ചിരുന്നു.

Related Articles

Latest Articles