ബി-1 കരാജ് പാലം ആക്രമണത്തിനിരയായപ്പോൾ
ടെഹ്‌റാൻ : ഇറാനിൽ ആക്രമണം ശക്തമാക്കി അമേരിക്ക. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലമെന്ന വിശേഷണമുള്ള ഇറാന്റെ ബി-1 കരാജ് പാലം അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെ പടിഞ്ഞാറൻ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്നതിനായി നിർമ്മാണത്തിലിരുന്ന ഈ പാലം ഇറാന്റെ എഞ്ചിനീയറിംഗ് മികവിന്റെ അടയാളമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 95 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ തന്റെ സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പങ്കുവെച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്, ഇറാന് ശക്തമായ മുന്നറിയിപ്പും നൽകി. “ഇറാനിലെ ഏറ്റവും വലിയ പാലം തകർന്നു വീണിരിക്കുന്നു, ഇത് ഇനി ഒരിക്കലും ഉപയോഗിക്കാനാവില്ല – ഇനിയും ഒരുപാട് വരാനിരിക്കുന്നു” എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. ഇറാനെ ബോംബിട്ട് ‘ശിലായുഗത്തിലേക്ക്’ മടക്കിക്കൊണ്ടുപോകുമെന്ന് അദ്ദേഹം നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വൈകാതെ തന്നെ ഇറാൻ ഒരു ഒത്തുതീർപ്പിന് തയ്യാറാകണമെന്നും അല്ലാത്തപക്ഷം വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രമ്പ് കൂട്ടിച്ചേർത്തു.
രണ്ട് ഘട്ടങ്ങളിലായാണ് പാലത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയ സമയത്താണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ഇത് പരിക്കേറ്റവരുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണം ശത്രുവിന്റെ ധാർമ്മിക തകർച്ചയെയാണ് കാണിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയും ഇസ്രായേലും വിജയം കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും വരും ആഴ്ചകളിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്നും ട്രമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ സൈനിക ശേഷി തകർക്കുകയാണ് ലക്ഷ്യമെന്നും തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ ഉടൻ പൂർത്തിയാകുമെന്നും ട്രമ്പ് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…