ഷഹബാസ് ഷെരീഫ്
ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നതിൽ പാകിസ്ഥാന് യാതൊരുവിധ സ്വാധീനവുമില്ലെന്ന് വ്യക്തമാക്കി ഇറാനിലെ പ്രമുഖ മാദ്ധ്യമങ്ങൾ. മേഖലയിലെ സമാധാന ശ്രമങ്ങളിൽ പാകിസ്ഥാൻ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനകൾ വെറും അതിശയോക്തി മാത്രമാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡുമായി (IRGC) അടുത്ത ബന്ധം പുലർത്തുന്ന ‘ഫാർസ്’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ ഏറ്റവും ഫലപ്രദവും പ്രമുഖവുമായ പങ്കുവഹിക്കുന്നത് ഖത്തറാണെന്ന് ഇറാൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ വ്യക്തമാക്കി.
അമേരിക്കയും ഈറനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പാകിസ്ഥാന്റെ നേതൃത്വത്തിൽ നടന്ന പ്രാഥമിക ചർച്ചകൾ പൂർണ്ണമായും പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്ക ഖത്തറിന്റെ സഹായം തേടിയതെന്ന് പ്രമുഖ അന്താരാഷ്ട്ര സാമ്പത്തിക മാദ്ധ്യമമായ ഫിനാൻഷ്യൽ ടൈംസ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. അതീവ രഹസ്യ സ്വഭാവത്തോടെയുള്ള നയതന്ത്ര ഇടപെടലുകളാണ് ഇപ്പോൾ ഖത്തർ തലസ്ഥാനമായ ദോഹ കേന്ദ്രീകരിച്ച് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സമാധാന ചർച്ചകളുടെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയേകി ഇറാൻ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ നയതന്ത്ര സമവാക്യങ്ങളിൽ പാകിസ്താന്റെ സ്വാധീനം കുറയുന്നതായും ഖത്തർ കൂടുതൽ നിർണ്ണായക ശക്തിയായി മാറുന്നതായും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…