International

220 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ നീക്കത്തെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ; പ്രധാനമന്ത്രി മോദിയോടൊപ്പം, ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നു, തരംഗമായി പ്രസ്താവന

220 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം ചരിത്രപരമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചു. എയര്‍ ഇന്ത്യയും ബോയിംഗും തമ്മിലുള്ള കരാറിലൂടെ 200ലധികം അമേരിക്കന്‍ നിര്‍മ്മിത വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണെന്ന എയര്‍ ഇന്ത്യയുടെ പ്രഖ്യാപനത്തിൽ ഞാൻ അഭിമാനിക്കുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിലൂടെ 44 സംസ്ഥാനങ്ങളിലായി ദശലക്ഷത്തിലധികം പേർക്ക് അമേരിക്കയിൽ ജോലി അവസരങ്ങൾ നൽകുന്നതാണ്. അതുമാത്രമല്ല ഇതിനായി നാല് വര്‍ഷത്തെ ബിരുദം പോലും ആവശ്യമായി വരില്ല. ഈ കരാർ ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും. പ്രധാനമന്ത്രി മോദിയോടൊപ്പം, ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഈ പ്രസ്താവനയെ അഭിനന്ദിച്ചുകൊണ്ട് ഒരുപാട് പ്രമുഖർ രംഗത്ത് വന്നിരുന്നു. ‘ഒരു ഇന്ത്യൻ കമ്പനി പുറപ്പെടുവിച്ച ഓർഡർ “44 സംസ്ഥാനങ്ങളിൽ ദശലക്ഷം അമേരിക്കൻ തൊഴിലവസരങ്ങളിലേക്ക് നയിക്കും” എന്ന് ഒരു അമേരിക്കൻ പ്രസിഡന്റ് പ്രസ്താവന പുറപ്പെടുവിക്കുന്ന ഒരു ദിവസം വരുമെന്ന് ഞാൻ കരുതിയിരുന്നില്ല’ എന്നാണ് ഇതിനെക്കുറിച്ച് ഹർഷ ഭോഗ്ലെ പറഞ്ഞത്

aswathy sreenivasan

Recent Posts

രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലം തുറന്നിട്ട് 100 ദിവസം ! |ADAL SETU|

100 ദിവസത്തിൽ വന്നത് 38 കോടി വരുമാനം ; ഭാരതത്തിന് അഭിമാനമായി അടല്‍ സേതു |ADAL SETU|

18 mins ago

‘തൃണമൂലിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കണം’; ഷെയ്ഖ് ഷാജഹാനെ പോലുള്ള ഭീകരവാദികളെ വളർത്തി മുഖ്യമന്ത്രിയായി തുടരാൻ മമത ശ്രമിക്കുന്നുയെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: സന്ദേശ്ഖലിയിൽ സിബിഐ നടത്തിയ റെയ്ഡിൽ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ്…

19 mins ago

ഇ പി ജയരാജിനെതിരെ കർശന നടപടിയുണ്ടാകുമോ? സിപിഎം സെക്രട്ടേറിയറ്റ് യോഗം നാളെ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. കൂടാതെ…

46 mins ago

വാട്സ്ആപ്പിലെ സ്വകാര്യത തുടരും! പുതിയ ഫീച്ചറുകൾ ഇങ്ങനെ |WHATSAPP|

ഉപയോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ഇല്ല, പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ് |WHATSAPP|

1 hour ago

മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് സമ്മാനിച്ചു! ജഗതിയുടെ വീട്ടിലെത്തി പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസാണ് പുരസ്‌കാരം സമ്മാനിച്ചത്

തിരുവനന്തപുരം: സിനിമാ മേഖലയിലെ സംഭാവനകൾ മാനിച്ച് മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ്…

1 hour ago

വിഴുങ്ങിയത് 50 മയക്കുമരുന്ന് കാപ്സ്യൂളുകൾ! കൊച്ചിയിൽ 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കൊക്കെയ്ന്‍ വേട്ട. 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ കരേല മൈക്കിൾ നംഗ…

1 hour ago