Thursday, March 28, 2024
spot_img

220 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ നീക്കത്തെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ; പ്രധാനമന്ത്രി മോദിയോടൊപ്പം, ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നു, തരംഗമായി പ്രസ്താവന

220 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം ചരിത്രപരമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചു. എയര്‍ ഇന്ത്യയും ബോയിംഗും തമ്മിലുള്ള കരാറിലൂടെ 200ലധികം അമേരിക്കന്‍ നിര്‍മ്മിത വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണെന്ന എയര്‍ ഇന്ത്യയുടെ പ്രഖ്യാപനത്തിൽ ഞാൻ അഭിമാനിക്കുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിലൂടെ 44 സംസ്ഥാനങ്ങളിലായി ദശലക്ഷത്തിലധികം പേർക്ക് അമേരിക്കയിൽ ജോലി അവസരങ്ങൾ നൽകുന്നതാണ്. അതുമാത്രമല്ല ഇതിനായി നാല് വര്‍ഷത്തെ ബിരുദം പോലും ആവശ്യമായി വരില്ല. ഈ കരാർ ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും. പ്രധാനമന്ത്രി മോദിയോടൊപ്പം, ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഈ പ്രസ്താവനയെ അഭിനന്ദിച്ചുകൊണ്ട് ഒരുപാട് പ്രമുഖർ രംഗത്ത് വന്നിരുന്നു. ‘ഒരു ഇന്ത്യൻ കമ്പനി പുറപ്പെടുവിച്ച ഓർഡർ “44 സംസ്ഥാനങ്ങളിൽ ദശലക്ഷം അമേരിക്കൻ തൊഴിലവസരങ്ങളിലേക്ക് നയിക്കും” എന്ന് ഒരു അമേരിക്കൻ പ്രസിഡന്റ് പ്രസ്താവന പുറപ്പെടുവിക്കുന്ന ഒരു ദിവസം വരുമെന്ന് ഞാൻ കരുതിയിരുന്നില്ല’ എന്നാണ് ഇതിനെക്കുറിച്ച് ഹർഷ ഭോഗ്ലെ പറഞ്ഞത്

Related Articles

Latest Articles