Sewa International
ന്യൂയോര്‍ക്ക്: സേവാഭാരതിയുടെ അന്താരാഷ്ട്രതലത്തിലെ സംഘടനയായ സേവാ ഇന്റര്‍നാഷണലിന് വൈറ്റ്ഹൗസിന്റെ അഭിനന്ദനം. കോവിഡ് മഹാമാരിയുടെ സമയത്ത് സേവാ ഇന്റര്‍നാഷണല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയായിരുന്നു അഭിനന്ദനം അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആണ് അഭിനന്ദന കത്ത് ഒപ്പിട്ട് നല്‍കിയത്. സംഘപരിവാറിന്റെ സേവാ പ്രവർത്തന വിഭാഗമായ ദേശീയ സേവാഭാരതിയുടെ അന്താരാഷ്ട്രതലത്തിലെ സംഘടനയാണ് സേവാ ഇന്റര്‍നാഷണൽ എന്നത്.
കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ:
”വേദനകള്‍ നിറഞ്ഞ കഴിഞ്ഞ വര്‍ഷങ്ങളില്‍ 6,28,000 അമേരിക്കക്കാരുടെ ജീവനാണ് നഷ്ടമായത്. ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ സേവാ ഇന്റര്‍നാഷണല്‍ ഒപ്പം നിന്ന് പ്രവര്‍ത്തിച്ചത് വലിയ കാര്യമാണെന്ന്’ അഭിനന്ദന കത്തില്‍ പറയുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജീവനുകള്‍ രക്ഷിക്കുക മാത്രമല്ല, ജീവിതം തിരികെക്കൊണ്ടുവരുവാനും സഹായിച്ചു.”
അതോടൊപ്പം നിങ്ങളുടെ തുടര്‍ന്നുള്ള സേവനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും കത്തില്‍ എടുത്തുപറയുന്നുണ്ട്. കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നും അമേരിക്ക തിരികെ എത്തിയെങ്കിലും ഇന്ത്യയിലെ പോലെ തന്നെ അമേരിക്കൻ സര്‍ക്കാരിനൊപ്പം സേവാ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സുശക്തം തുടരുകയാണ്. ഇന്ത്യയിലും സേവാഭാരതി പ്രവർത്തകർ മഹാമാരിയിൽ ജനങ്ങൾക്കൊപ്പം നിന്ന് ശക്തമായി പ്രവർത്തിച്ചുവരികയാണ്.
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…