Saturday, May 18, 2024
spot_img

കൈത്താങ്ങായി സേവാഭാരതി; മഴക്കെടുതിയിൽ ദുരിതത്തിലായവർക്ക് സഹായവുമായി പത്തനംതിട്ടയിലെ സേവാപ്രവർത്തകർ

പത്തനംതിട്ട: പത്തനംതിട്ടയിലെ വെണ്ണിക്കുളം തടിയൂർ ഭാഗത്തുണ്ടായ ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. തകർത്ത് പെയ്ത മഴയോടൊപ്പം അതിവേഗത്തിൽ കാറ്റ് വീശുകയും തുടർന്ന് പ്രദേശത്ത് വളരെയധികം നാശം വിതക്കുകയും ചെയ്തു.അവിടുത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കൃഷിയിടങ്ങൾ നശിക്കുകയും പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായി തകരുകയും ചെയ്തു.

ഇരുട്ടിലായ പ്രദേശവാസികൾക്ക് കൈത്താങ്ങാവുകയാണ് സേവാഭാരതി. നാശ നഷ്ടം വിതച്ചിടത്ത് സഹായഹസ്തവുമായി ജില്ലയിലെ സേവാഭാരതി പ്രവർത്തകർ കടന്നു ചെല്ലുകയും. കാറ്റിൽ വീടിനു മുകളിൽ കടപുഴകി വീണ മരങ്ങൾ വെട്ടി മാറ്റി ഒതുക്കുകയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി മുൻകൈ എടുക്കുകയും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. സേവാപ്രവർത്തനങ്ങളിൽ മുഴുകി കർമ്മപദത്തിൽ നിലകൊള്ളുകയാണ് സേവാഭാരതി പ്രവർത്തകർ.

ഇവിടെ മാത്രമല്ല, സംസ്ഥാനത്തെ മറ്റ് ജില്ലയിലും ഇതുപോലെ തന്നെയാണ് സേവാപ്രവർത്തകർ . ദുരിതമനുഭവിക്കുന്നവരെ കൈപിടിച്ചുയർത്താൻ സേവാഭാരതി ഓടി എത്തും. എല്ലാ തടസ്സങ്ങളെയും നീക്കി. പ്രതിസന്ധികളെ തരണം ചെയ്ത് ജനങ്ങൾക്കൊപ്പം തണലായി കൂടെയുണ്ടാവും സേവാഭാരതി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles