Monday, December 22, 2025

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളിൽ ട്രംപിന് മുന്നേറ്റം; ലോകം ഉറ്റുനോക്കുന്ന ആ ‘ഉത്തരം’ അകലെയല്ല!

വാഷിംഗ്‌ടൺ: ലോകം ഉറ്റു നോക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വരും. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതിനാൽ അന്തിമ ഫലപ്രഖ്യാപനം വൈകിയേക്കും എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. അതേസമയം ചാഞ്ചാട്ട സംസ്ഥാനങ്ങൾ ആയ അരിസോണ, പെൻസിൽവേനിയ തുടങ്ങി ഏഴ് സംസ്ഥാനങ്ങളിലെ ഫലം പ്രധാനമാണ്.

ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ, ട്രെൻഡ് ട്രംപിനോടൊപ്പമാണ്. ഫ്ലോറിഡയിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഏർളി വോട്ടുകൾ കൌണ്ട് ചെയ്തു കഴിഞ്ഞപ്പോൾ ഡൊണാൾഡ് ട്രംപ് കമലാ ഹാരിസിനെക്കാൾ മുന്നിലാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യാന, കെൻ്റക്കി, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിൽ ട്രംപ് തൂത്തുവാരി എന്ന വാർത്ത പുറത്ത് വരുമ്പോൾ വെർമോണ്ട് കണക്ടികട്ട് എന്നീ സംസ്ഥാനങ്ങൾ കമലാ ഹാരിസിനൊപ്പമാണ്.

കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് പോളിംഗ് ആരംഭിച്ചത്, അത് ഇന്ന് രാവിലെ 9.30ന് (അലാസ്‌കയിൽ 11.30 ) അവസാനിക്കും. സമയമേഖലകൾ വ്യത്യസ്തമായതിനാൽ പല സംസ്ഥാനങ്ങളിലും പല സമയത്താണ് വോട്ടിംഗ്. പോളിംഗ് അവസാനിക്കുന്നതോടെ വോട്ടെണ്ണൽ തുടങ്ങും. കിഴക്കൻ സംസ്ഥാനങ്ങളിലെ ഫലമാണ് ആദ്യം പുറത്ത് വരുക.

Related Articles

Latest Articles