Sunday, December 14, 2025

സ്ത്രീകളുടെ സ്വാതന്ത്ര്യം താലിബാൻ വീണ്ടും ഇല്ലാതാക്കി;അഫ്ഗാനിൽ ഹിജാബ് നിയമം ഉടൻ നീക്കണമെന്ന് മുന്നറിയിപ്പുമായി അമേരിക്ക

 

വാഷിംഗ്ടൺ: അഫ്ഗാനിൽ സ്ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികൾ വീണ്ടും തിരികെ കൊണ്ടുവന്ന താലിബാന്റെ നീക്കത്തിനെതിരെ പ്രതികരിച്ച് അമേരിക്ക. ഹിജാബ് നിർബന്ധമാക്കാൻ താലിബാൻ എടുത്ത തീരുമാനം എത്രയും പെട്ടന്ന് പിൻവലിക്കണമെന്നും മതമൗലികവാദത്തിനെതിരെ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസാണ് ഭരണകൂടത്തിനായി പ്രസ്താവന നടത്തിയത്. എന്നാൽ താലിബാന് മേൽ സമ്മർദ്ദം ശക്തമാക്കാനാണ് അമേരിക്കയുടെ തീരുമാനം.

അതേസമയം അഫ്ഗാനിലെ വനിതകളുടേയും പെൺകുട്ടികളുടേയും എല്ലാ മനുഷ്യാവകാശങ്ങളും താലിബാൻ നിഷേധിക്കുകയാണ്. ഹിജാബ് പോലുള്ള മതപരമായ വിലക്കുകൾ സ്ത്രീകളുടെ സമ്പൂർണ്ണ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. മാത്രമല്ല അഫ്ഗാനിൽ ഭരണമേറ്റെടുത്ത ഉടനെ സ്ത്രീകൾ ജോലിക്ക് പോകുന്നതും പുറത്തുപോകുന്നതുമാണ് മുന്നേ താലിബാൻ വിലക്കിയിരുന്നു. പുറത്ത് പോകുന്ന സ്ത്രീകൾ ശരീരവും മുഖവും മറയ്‌ക്കണമെന്നും ആൺതുണ നിർബന്ധമായി വേണമെന്നും താലിബാൻ പ്രഖ്യാപിച്ചിരുന്നു. താലിബാന്റെ നിയമം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തേയും പൂർണ്ണമായും ഇല്ലാതാക്കിയിരിക്കുകയാണ്.

Related Articles

Latest Articles