ദില്ലി: അതിർത്തിയിലെ ഉയർന്ന തലത്തിലുള്ള സംഘർഷങ്ങൾക്കിടയിൽ, അത്യാവശ്യക്കാരല്ലാത്ത പൗരന്മാരോട് താത്കാലികമായി രാജ്യം വിടാൻ ഉക്രെയ്നിന്റെ (Ukraine) തലസ്ഥാനമായ കൈവിലെ ഇന്ത്യൻ എംബസി ഉക്രെയ്നിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൗരന്മാരോട് ആവിശ്യപെട്ടു.
“ഉക്രെയ്നിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന തലത്തിലുള്ള പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും തുടരുന്നതിനാൽ, താമസം അനിവാര്യമല്ലെന്ന് കരുതുന്ന എല്ലാ ഇന്ത്യൻ പൗരന്മാരോടും എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളോടും ഉക്രെയ്ൻ താൽക്കാലികമായി വിടാൻ നിർദ്ദേശിക്കുന്നു,” എംബസി വ്യക്തമാക്കി.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ‘വന്ദേ ഭാരത് മിഷന്‍’ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ. ഈ മാസം 22, 24, 26 തീയതികളിലാണ് ഇവ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യുക്രൈനിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും വിമാനങ്ങള്‍ സര്‍വീസ് നടത്തും. എയര്‍ ബബിള്‍ ക്രമീകരണത്തിന് കീഴില്‍ യുക്രൈനില്‍ നിന്ന് വരുന്നതും പോകുന്നതുമായ വിമാനങ്ങളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണിത്.

