dussera-rally
മുംബൈ : മഹാരാഷ്ട്രയില്‍ ദസറ ദിനത്തില്‍ ഉദ്ധവ് താക്കറെ പക്ഷത്തിന് വന്‍ തിരിച്ചടി. ഉദ്ധവിന്റെ മൂത്ത സഹോദരന്‍ ജയ്ദേവ് താക്കറെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ദസറ റാലിയിൽ വേദി പങ്കിട്ടു. മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സ് (ബികെസി) ഗ്രൗണ്ടില്‍ നടന്ന റാലിയിലാണ് ഷിന്‍ഡെയ്ക്ക് പിന്തുണയറിയിച്ച് സഹോദരന്‍ എത്തിയത്.
‘മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ എന്നും തന്റെ പ്രിയപ്പെട്ടവനാണെന്നും സംസ്ഥാനത്തെ പാവപ്പെട്ടവരെയും താഴെത്തട്ടിലുള്ളവരെയും കര്‍ഷകരെയും അദ്ദേഹം സഹായിക്കുകയാണെന്നും ജയ്‌ദേവ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ‘എല്ലാവരും ഷിന്‍ഡെയ്ക്ക് പിന്നില്‍ ഉറച്ചു നില്‍ക്കണം. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന് തന്റെ നല്ല പ്രവര്‍ത്തികള്‍ തുടരാന്‍ കഴിയും. സ്വന്തം ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ അദ്ദേഹത്തിന് എന്റെ നിരുപാധിക പിന്തുണ നല്‍കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയ്‌ദേവ് താക്കറെയുടെ മുന്‍ ഭാര്യ സ്മിതയും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവര്‍ക്കൊപ്പം ഉദ്ധവ് താക്കറെയുടെ അന്തരിച്ച മൂത്ത സഹോദരന്‍ ബിന്ദുമാധവ് താക്കറെയുടെ മകന്‍ നിഹാറുമുണ്ടായിരുന്നു.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…