Tuesday, December 16, 2025

ബലാത്സംഗം ചെയ്തയാള്‍ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തി, വിവാഹം മുടക്കി; പതിനേഴുകാരി തുങ്ങി മരിച്ചു

ഉത്തര്‍പ്രദേശ്: പത്തു വര്‍ഷം മുമ്പു ബലാത്സംഗം ചെയ്തയാള്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ പതിനേഴുകാരി ജീവനൊടുക്കി. പത്തു വര്‍ഷം മുൻപാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെ മടങ്ങിയെത്തിയിരുന്നു.

പെണ്‍കുട്ടി വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മകളെ ഇയാള്‍ ശല്യം ചെയ്തിരുന്നതായി പിതാവ് പറഞ്ഞു. മകളുടെ വിവാഹം നടത്താനുള്ള ശ്രമങ്ങളെ ഇയാള്‍ തടഞ്ഞു. ഇതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്തെന്ന് പിതാവ് ആരോപിച്ചു. പെണ്‍കുട്ടിയുടെ കുടുംബം സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles