India

വികസന കുതിപ്പിൽ ഉത്തർപ്രദേശ്; യമുന എക്‌സ്പ്രസ് വേയ്‌ക്ക് വാജ്‌പേയിയുടെ പേര്; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് യോഗി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ് വേയ്‌ക്ക് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേര് നൽകാൻ തീരുമാനിച്ച് യുപി സർക്കാർ.

ഗൗതം ബുധനഗർ ജില്ലയിലെ ജെവാറിൽ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങിനിടെ ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ഈ വ്യാഴാഴ്ചയാണ് വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

രാജ്യത്തെ പ്രധാനപ്പെട്ട രാഷ്‌ട്രീയനേതാക്കളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എക്‌സ്പ്രസ് വേയുടെ പേര് മാറ്റാനൊരുങ്ങുന്നതെന്ന് ബിജെപി വക്താക്കൾ പറഞ്ഞു. ഭാവി തലമുറയും അടൽ ബിഹാരി വാജ്‌പേയിയെ പോലെയുള്ള പ്രധാന നേതാക്കളെ എല്ലാക്കാലത്തും ആദരവോടെ ഓർക്കുമെന്നും ബിജെപി വക്താക്കൾ കൂട്ടിച്ചേർത്തു.

അതേസമയം എക്‌സ്പ്രസ് വേയുടെ ചുറ്റുമുള്ള പ്രദേശങ്ങളിലും വലിയ വികസന പദ്ധതികൾക്കാണ് യോഗി സർക്കാർ രൂപം കൊടുക്കുന്നത്. എക്സ്പ്രസ് വേയുടെ അടുത്തായി ഫിലിം സിറ്റി സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള ലേലം നടപടികൾ ഇന്ന് ആരംഭിക്കും.

10,000 കോടി രൂപ ചെലവിലാണ് ഇവിടെ ഫിലിം സിറ്റി ഒരുങ്ങുന്നത്. 1000 ഏക്കർ സ്ഥലമാണ് ഫിലിം സിറ്റിക്കായി അനുവദിച്ചിരിക്കുന്നത്. 740 ഏക്കർ സിനിമാ ചിത്രീകരണത്തിനും 40 ഏക്കർ ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുമായി നീക്കി വയ്‌ക്കും. 2024 മുതൽ ഇവിടെ സിനിമാ ചിത്രീകരണം ആരംഭിക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി തുടങ്ങുന്നത്.

കൂടാതെ 120 ഏക്കറിലുള്ള അമ്യൂസ്‌മെന്റ് പാർക്കും ഫിലിം സിറ്റിയുടെ പ്രത്യേകതയായിരിക്കും. ഫിലിം ഇൻസ്റ്റിറ്യൂട്ടുകൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, താമസ സ്ഥലങ്ങൾ തുടങ്ങിയവയും ഇതിനുള്ളിലുണ്ടാകും. നിർമ്മാണം പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റിയായി ഇത് മാറും.

B4 Admin

Recent Posts

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

2 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

9 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

19 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

24 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

1 day ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

1 day ago