uttarakhand glaciers burst two were saved
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില് അകപ്പെട്ട രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി. രണ്ടുപേരെകൂടി ഇതിനോടകം രക്ഷിക്കാന് സാധിച്ചിട്ടുണ്ടെന്ന് ചമോലി ജില്ല മജിസ്ട്രേറ്റ് സ്വാതി ഭദോരിയയാണ് അറിയിച്ചത്. അതേസമയം ഇതുവരെ 36 മൃതദേഹങ്ങള് കണ്ടെടുത്തതായും 204 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സംസ്ഥാന സര്ക്കാര് അറിയിച്ചു. തപോവന് തുരങ്കത്തില് അടിഞ്ഞ അവശിഷ്ടങ്ങള് നീക്കാനുള്ള ഡ്രില്ലിങ് രക്ഷാപ്രവര്ത്തക സംഘം ആരംഭിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളില് കുടുങ്ങിക്കിടക്കുന്നവര്ക്ക് ഓക്സിജന് ലഭ്യമാക്കാനുള്ള ജീവന് രക്ഷാ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്ത്തകരുടെ സംഘം ഇപ്പോള്. മുപ്പതോളം പേര് തുരങ്കത്തില് കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്. ധൗളിഗംഗ നദിയില് ജലനിരപ്പുയര്ന്നതിനു പിന്നാലെ ഇവിടുത്തെ രക്ഷാപ്രവര്ത്തനം താത്കാലികമായി നിര്ത്തിവെച്ചിരുന്നു.
അതേസമയം ഐ.ടി.ബി.പി., എന്.ഡി.ആര്.എഫ്., എസ്.ഡി.ആര്.എഫ്., സൈന്യം എന്നിവരുടെ സംഘങ്ങളാണ് പ്രദേശത്ത് രക്ഷാപ്രവര്ത്തനം നടത്തുന്നത്. വ്യാഴാഴ്ച ധൗളിഗംഗയിലെ ജലനിരപ്പ് ഉയര്ന്നതിനു പിന്നാലെ രക്ഷാപ്രവര്ത്തനം നിര്ത്തിവെച്ചിരുന്നു. ഇതിനു മുന്പ്, 120 മീറ്ററോളം താഴ്ചയിലെ അവശിഷ്ടങ്ങള് നീക്കം ചെയ്തിരുന്നു. എന്നാല് രണ്ടു പേരെക്കൂടി ജീവനോടെ കണ്ടെത്തിയതോടെ രക്ഷാപ്രവര്ത്തനം വീണ്ടും ഊര്ജ്ജിതമാക്കിയിരിക്കുകയാണ് സൈന്യം.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…