Friday, December 19, 2025

ഉത്തരാഖണ്ഡ് ഉരുൾപൊട്ടൽ; മരിച്ചവരുടെ എണ്ണം നാല് ആയി, പൊലിഞ്ഞത് ഒരു കുടുംബത്തിലെ നാല് പേർ

ഉത്തരാഖണ്ഡ്: ചമോലി ജില്ലയിലെ തരാലി മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 4 ആയി. ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്. പ്രദേശത്തെ മൂന്ന് വീടുകളിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായി. ഇതിൽ 2 പേർക്ക് ഗുരുതരമായി പരുക്കേറ്റതായി അധികൃതർ അറിയിച്ചു.

പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സംഭവസ്ഥലത്ത് എത്തി. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് തരാലി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് രവീന്ദ്ര ജുവാന്ത പറഞ്ഞു.
രാത്രിയോടെ കൂറ്റൻ പാറക്കെട്ട്‌ ജനവാസ മേഖലയിലേക്ക്‌ വീണ്‌ വീടുകൾ പൂർണ്ണമായി തകർന്നു.

ഒരു വീട്ടിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും രണ്ട് പേരെ രക്ഷാസംഘം അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. പരുക്കേറ്റവരെ തരാലിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്യുകയും ചെയ്തു.

Related Articles

Latest Articles