uttarakhand-to-build-longest-ropeway-to-kedarnath
ഡെറാഢൂണ്‍: സമുദ്രനിരപ്പില്‍ നിന്നും 11,500 അടി ഉയരത്തില്‍ ലോകത്തില്‍ ഏറ്റവും നീളംം കൂടിയ റോപ്പ് വേ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. റോപ്പ് വേ നിര്‍മ്മിക്കുന്നത് പതിനൊന്നര കിലോമീറ്റര്‍ നീളത്തിലാണ്. ഇതേതുടർന്ന് കേദാര്‍നാഥ് ക്ഷേത്രത്തില്‍ തീര്‍ഥാടകര്‍ക്ക് എത്താന്‍ എടുക്കുന്ന സമയം ഗണ്യമായി കുറയും.
സാധാരണ ഗൗരികുണ്ടില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ ദൂരമാണ് കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ളത്. ഒരുദിവസം മുഴുവന്‍ ഇതിനായി എടുക്കും. റോപ്പ് വേ വരുന്നതോടെ ഒരുമണിക്കൂര്‍ കൊണ്ട് സോനപ്രയാഗില്‍ നിന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലെത്താന്‍ കഴിയും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ അഞ്ചിനു നടത്തിയ കേദാര്‍നാഥ് സന്ദര്‍ശനത്തിനിടെ റോപ്പ് വേകളുടെ പണി ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. കേദാര്‍നാഥ് റോപ്പ്‌വേയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ടെന്‍ഡര്‍ ഉടന്‍ നല്‍കുമെന്നും ഉത്തരാഖണ്ഡ് ടൂറിസം സെക്രട്ടറി ദിലീപ് ജവാല്‍ക്കര്‍ പറഞ്ഞു.
ഗൗരികുണ്ഡില്‍ നിന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് ഒരു റോപ്പ് വേ നിര്‍മ്മിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ പിന്നീട് സോന്‍പ്രയാഗിലേക്ക് മാറ്റുകയായിരുന്നുവെന്നും കേദാര്‍നാഥ് റോപ്പ് വേ പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് എസ് കെ ജെയിന്‍ പറഞ്ഞു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…