ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ തോൺസ് നദി കരകവിഞ്ഞുണ്ടായ കുത്തൊഴുക്കിൽ 20 വീടുകൾ ഒലിച്ചുപോയി. 18 പേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ തോൺസ് നദി കരകവിഞ്ഞ് ഒഴുകുകയാണ്. അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ഐ ടി ബി പി, എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് തുടങ്ങിയ സേനകളെ രക്ഷാപ്രവർത്തനങ്ങൾക്കായി പ്രളയബാധിത പ്രദേശങ്ങളിലേക്ക് സർക്കാർ അയച്ചു. ഉത്തരകാശി ജില്ലയിലെ പ്രധാന പാതയായ ഗംഗോത്രി ദേശീയപാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. പെട്ടെന്നുള്ള വെള്ളപ്പൊക്കവും മേഘവിസ്ഫോടനങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ആളുകൾ കുടുങ്ങാൻ ഇടയാക്കി.
ഉത്തരകാശി, ചമോലി, പിതോരഘട്ട്, ഡെറാഡൂൺ, പൗരി, നൈനിറ്റാൾ ജില്ലകളിൽ വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…