Tuesday, May 21, 2024
spot_img

ഉ​ത്ത​ര​കാ​ശി​യി​ൽ പ്ര​ള​യം 20 വീ​ടു​ക​ൾ ഒ​ഴു​ക്കി​ക്കൊ​ണ്ടു​പോ​യി; 18 പേ​രെ കാ​ണാ​താ​യി

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ൽ തോ​ൺ​സ് ന​ദി ക​ര​ക​വി​ഞ്ഞു​ണ്ടാ​യ കു​ത്തൊ​ഴു​ക്കി​ൽ 20 വീ​ടു​ക​ൾ ഒ​ലി​ച്ചു​പോ​യി. 18 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ തോ​ൺ‌​സ് ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ഐ ടി ബി പി, എ​ൻ ഡി ആ​ർ​ എ​ഫ്, എ​സ് ഡി ആ​ർ എ​ഫ് തു​ട​ങ്ങി​യ സേ​ന​ക​ളെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ‌​ക്കാ​യി പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ർ​ക്കാ​ർ അ​യ​ച്ചു. ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ലെ പ്ര​ധാ​ന പാ​ത​യാ​യ ഗം​ഗോ​ത്രി ദേ​ശീ​യ​പാ​ത മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​വും മേ​ഘ​വി​സ്ഫോ​ട​ന​ങ്ങ​ളും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ കു​ടു​ങ്ങാ​ൻ ഇ​ട​യാ​ക്കി.

ഉ​ത്ത​ര​കാ​ശി, ച​മോ​ലി, പി​തോ​ര​ഘ​ട്ട്, ഡെ​റാ​ഡൂ​ൺ, പൗ​രി, നൈ​നി​റ്റാ​ൾ ജി​ല്ല​ക​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Related Articles

Latest Articles