Kerala

മുഖം തിരിച്ച് വി.ഡി. സതീശൻ, അവഗണിക്കപ്പെട്ട് കെഎസ്‌യു അദ്ധ്യക്ഷൻ; തേവര കോളേജിലെ ഹെൽത്ത് സമ്മിറ്റ് വേദിയിൽ പോര് മുറുകുന്നു

കൊച്ചി: കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ പരസ്യമായി അവഗണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തേവര എസ്.എച്ച്. കോളേജിൽ സംഘടിപ്പിച്ച ഹെൽത്ത് സമ്മിറ്റിനിടെയാണ് അലോഷ്യസ് സേവ്യറിന് മുഖം നൽകാതെ മുഖ്യമന്ത്രി വേദിവിട്ടത്. പ്രസംഗം പൂർത്തിയാക്കി വേദിയിൽ നിന്ന് താഴേക്ക് ഇറങ്ങിയ മുഖ്യമന്ത്രിയെ കാണാൻ കാത്തുനിന്ന അലോഷ്യസിനെ പൂർണ്ണമായും അവഗണിച്ച് സതീശൻ നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ തർക്കം പരസ്യമായിരിക്കുകയാണ്.

പരിപാടി നടക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന അലോഷ്യസ് സേവ്യർ, മുഖ്യമന്ത്രി പ്രസംഗം കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങിയപ്പോൾ നേരിൽ കണ്ട് സംസാരിക്കുന്നതിനായി അടുത്തേക്ക് നീങ്ങുകയായിരുന്നു. എന്നാൽ തൊട്ടരികിലെത്തിയ അലോഷ്യസിനെ ഒട്ടും ശ്രദ്ധിക്കാതെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരുമായി സംസാരിച്ച് വി.ഡി. സതീശൻ മുന്നോട്ട് നീങ്ങുകയായിരുന്നു. കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും സംഘടനാ രംഗത്ത് സജീവമായി വളർന്ന് പാർട്ടിയിലെയും ഭരണത്തിലെയും ഉന്നത പദവിയിലെത്തിയ ഒരു നേതാവ് സ്വന്തം വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന അധ്യക്ഷനോട് കാണിച്ച ഈ മനോഭാവം അണികൾക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സാധാരണ പ്രവർത്തകരോട് കാണിക്കേണ്ട രാഷ്ട്രീയ മാന്യതയും മര്യാദയും ഇവിടെ ലംഘിക്കപ്പെട്ടുവെന്ന ആക്ഷേപമാണ് കെഎസ്‌യു ക്യാമ്പുകളിൽ ഉയരുന്നത്.

സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ് കമ്മിറ്റി ഉന്നയിച്ച കടുത്ത വിമർശനങ്ങളാണ് ഈ വ്യക്തിപരമായ ചേരിപ്പോരിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നാണ് വിവരം. പ്ലീഡർ നിയമനത്തിൽ വിദ്യാർത്ഥി സംഘടന ആരോപണം ഉന്നയിച്ചതിനെ വി.ഡി. സതീശൻ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. പ്ലീഡർമാരെ നിശ്ചയിക്കുന്നത് ലോ കോളേജ് യൂണിറ്റ് കമ്മിറ്റിയാണോ എന്നും അവർക്ക് ഇതിൽ എന്ത് കാര്യമാണുള്ളതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം നിറഞ്ഞ ചോദ്യം.

മുഖ്യമന്ത്രിയുടെ ഈ പ്രതികരണത്തിനെതിരെ അലോഷ്യസ് സേവ്യർ സോഷ്യൽ മീഡിയയിൽ പരസ്യമായി രംഗത്തെത്തുകയും, അതൃപ്തി നേരിട്ടറിയിക്കാൻ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാതിരുന്നതിന് പിന്നാലെയാണ് ഇപ്പോൾ പൊതുവേദിയിലും ഈ പരസ്യമായ അകൽച്ച ദൃശ്യമായിരിക്കുന്നത്.

B4 Admin

Recent Posts

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

1 hour ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

14 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

22 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

23 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

1 day ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

1 day ago