India

വന്ദേമാതര’ത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ്; ദേശീയ ബഹുമതി സംരക്ഷണ നിയമഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ

ദില്ലി : ദേശീയ ഗീതമായ ‘വന്ദേമാതര’ത്തെ അപമാനിക്കുകയോ അത് ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ. അടുത്ത ആഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സർക്കാർ ഈ നിർണ്ണായക ബിൽ അവതരിപ്പിക്കും. നിലവിൽ ദേശീയ ഗാനത്തിനും ദേശീയ പതാകയ്ക്കും ഭരണഘടനയ്ക്കും നൽകിയിട്ടുള്ള അതേ നിയമപരമായ പരിരക്ഷയും പദവിയും വന്ദേമാതരത്തിനും ഉറപ്പാക്കുന്നതാണ് ‘ദേശീയ ബഹുമതി ലംഘനം തടയൽ (ഭേദഗതി) ബിൽ’. വന്ദേമാതരത്തിന്റെ ചരിത്രത്തെയും പദവിയെയും ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ പാർലമെന്റിൽ വീണ്ടുമൊരു ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടലിന് ഈ ബിൽ വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദേശീയ ഗാനത്തെ അപമാനിക്കുകയോ അത് ആലപിക്കുമ്പോൾ തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്ക വ്യവസ്ഥ ചെയ്യുന്ന 1971-ലെ നിയമത്തിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ ഭേദഗതി വരുത്തുന്നത്. ദേശീയ പതാകയെയും ഭരണഘടനയെയും അവഹേളിക്കുന്നതിനും ഇതേ ശിക്ഷയാണ് നിലവിലുള്ളത്. വന്ദേമാതരത്തിന്റെ 150-ാം വാർഷികം രാജ്യമൊട്ടാകെ ആഘോഷിക്കുന്ന വേളയിലാണ് ദേശീയ ഗീതത്തെക്കൂടി ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ, ഔദ്യോഗിക ചടങ്ങുകളിൽ ‘ജനഗണമന’യ്ക്ക് ഒപ്പം വന്ദേമാതരവും നിർബന്ധമാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. കൂടാതെ, ഈ മാസം ആദ്യം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ, രണ്ട് ഗീതങ്ങളും ഒന്നിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ വന്ദേമാതരത്തിന് മുൻഗണന നൽകണമെന്നും അതിന്റെ ആറ് വരികളും പൂർണ്ണമായി ആലപിക്കണമെന്നും ആഭ്യന്തര മന്ത്രാലയം കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പുതിയ ബില്ലിനെതിരെ കോൺഗ്രസ് രംഗത്തുവന്നതിനെ ബിജെപി കടുത്ത ഭാഷയിൽ വിമർശിച്ചു. കോൺഗ്രസിനും അവരുടെ കൂട്ടാളികൾക്കും വന്ദേമാതരത്തോട് വെറുപ്പാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല ആരോപിച്ചു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുസ്‌ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് 1937-ൽ വന്ദേമാതരത്തെ രണ്ട് ഭാഗങ്ങളായി വിഭജിച്ചതെന്നും കോൺഗ്രസ് ചരിത്രപരമായി ഈ ഗീതത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലും വന്ദേമാതരത്തെച്ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ ശക്തമായ വാഗ്വാദം നടന്നിരുന്നു. പ്രീണന രാഷ്ട്രീയത്തിന് വേണ്ടി വന്ദേമാതരത്തിന്റെ പ്രാധാന്യം കുറച്ചതാണ് രാജ്യത്തിന്റെ വിഭജനത്തിന് വിത്തുപാകിയതെന്ന് പ്രധാനമന്ത്രി ആരോപിച്ചപ്പോൾ, മഹാത്മാ ഗാന്ധിയും രബീന്ദ്രനാഥ ടാഗോറും ഉൾപ്പെടെയുള്ള നേതാക്കൾ ഒത്തുചേർന്നാണ് ആദ്യ രണ്ട് വരികൾ മാത്രം ആലപിക്കാൻ അന്ന് തീരുമാനിച്ചതെന്നായിരുന്നു ഖാർഗെയുടെ മറുപടി. അടുത്ത ആഴ്ച ബിൽ പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കാനിരിക്കെ സഭ കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.

B4 Admin

Recent Posts

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

2 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

3 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

4 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

4 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

18 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

21 hours ago