Kerala

പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്യാൻ തിടുക്കം കാട്ടിയവർ എന്തെ അറസ്റ്റ് വാറണ്ട് നിലവിലുള്ള എ എ റഹീമിനെ അറസ്റ്റ് ചെയ്യുന്നില്ല ? ഇസ്‌ലാമിക തീവ്രവാദത്തെ വെള്ളപൂശാൻ സിപിഎം ശ്രീനാരായണ ഗുരുവിനെപ്പോലും കവചമാക്കി; ഹിന്ദു മഹാ സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: കേരളത്തിൽ പലരും രാജ്യ വിരുദ്ധ പ്രസ്താവനകൾ നടത്തിയപ്പോൾ അതൊക്കെ അഭിപ്രായ സ്വാതന്ത്ര്യം എന്നുപറഞ്ഞ സർക്കാർ എന്തേ പി സി ജോർജ്ജ് ഒരഭിപ്രായം പറഞ്ഞതിന്റെ പേരിൽ അറസ്റ്റിനു മുതിർന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സമാപന സഭയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്യാൻ മടി കാണിക്കാത്ത സർക്കാർ എന്തുകൊണ്ട് അറസ്റ്റ് വാറണ്ടുള്ള രാജ്യസഭാംഗം എ എ റഹീമിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നദ്ദേഹം ചോദിച്ചു. ലവ് ജിഹാദ് എന്ന വാക്ക് സിപിഎം ഉപയോഗിച്ചിട്ടില്ല എന്നതൊഴിച്ചാൽ അത്തരം പ്രവർത്തികൾ കേരളത്തിൽ നടക്കുന്നുണ്ട് എന്ന് സിപിഎം തന്നെ ചർച്ച ചെയ്തിട്ടുണ്ടല്ലോ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഇസ്ലാമിക തീവ്രവാദത്തെ വെള്ളപൂശാൻ ശ്രീനാരായണ ഗുരുവിനെ കവചമാക്കാൻ സിപിഎം ശ്രമിച്ചു. മാധ്യമ പ്രവർത്തകർ എസ് ഡി പി ഐ യുടെ വേഷമണിയരുത്. പലരും ചെയ്യുന്നത് മാധ്യമ പ്രവർത്തനമല്ല. സമുദായ സംഘടനകൾ സമ്മേളനം നടത്തുമ്പോൾ എതിർപ്പ് തോന്നാത്തവർ ഹിന്ദു എന്ന കുടക്കീഴിൽ എല്ലാവരും ഒന്നിക്കുമ്പോൾ മാത്രം ഇത്ര വേവലാതിപ്പെടുന്നതെന്തിനെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലായിരുന്നു മുരളീധരന്റെ പ്രസംഗം. സമാപന സമ്മേളനം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി വി മുരളീധരനും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തിലങ്കരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

B4 Admin

Recent Posts

24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ 14,500 കോടി രൂപയുടെ ബൃഹത് പദ്ധതി: ഊർജ്ജ മേഖലയിൽ ഭാരതത്തിന് ചരിത്രപരമായ മുന്നേറ്റം!

കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…

28 minutes ago

ഭാരതരത്നം എൽ.കെ. അദ്വാനി നൂറാം വയസ്സിലേക്ക്: അദ്ദേഹത്തിന്റെ അടിയുറച്ച ആശയശുദ്ധിയെയും ഇച്ഛാശക്തിയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…

37 minutes ago

സനാതന ധർമ്മ പുനരുത്ഥാനത്തിന് വഴിവിളക്കായി സ്വാമി ദയാനന്ദ സരസ്വതിയുടെ തത്ത്വചിന്തകൾ; നിർവാൺ ദിവസിൽ ദീപ്തമായി ‘വേദങ്ങളിലേക്ക് മടങ്ങുക’ എന്ന ആഹ്വാനം!

ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…

48 minutes ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

17 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

20 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

21 hours ago