v muraleedharan ukraine
ദില്ലി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർഥികൾക്ക് സഹായഹസ്തവുമായി കേന്ദ്ര സർക്കർ. ഇന്ത്യൻ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. യുക്രൈനിലെ സാഹചര്യം സംബന്ധിച്ച് ലോക്‌സഭയിൽ നടന്ന ഹ്രസ്വചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അതേസമയം നിലവിൽ മെഡിക്കൽപഠനം തുടരുന്ന വിദേശ വിദ്യാർഥികൾക്ക് അതുപൂർത്തിയാക്കാൻ യുക്രൈൻ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനം തുടരാൻ സൗകര്യമേർപ്പെടുത്തുന്നതുസംബന്ധിച്ച് ഹംഗറി പിന്തുണ വാഗ്ദാനം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ സംഭവുമായി ബന്ധപ്പെട്ട് പോളണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചർച്ച നടത്തി വരുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അത് പ്രകാരം നിലവിൽ യുക്രെയ്നിലെ നാലാംവർഷ മെഡിസിൻ ക്ലാസുകളിലേക്ക് കയറ്റം ലഭിക്കുന്നതിന് മൂന്നാംവർഷ വിദ്യാർഥികൾ പാസാകേണ്ട ക്രാക്ക്-വൺ പരീക്ഷ അടുത്ത അധ്യയനവർഷത്തേക്ക് മാറ്റിയിട്ടുണ്ട്. ഇനി നിശ്ചിത മാനദണ്ഡങ്ങൾ വിദ്യാർഥികൾ പൂർത്തിയാക്കുന്നതിനനുസരിച്ചാകും ഈ കയറ്റം നൽകുക.
ഇതിനു പുറമെ യുക്രെയ്നിൽ മെഡിക്കൽ വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസവായ്പയെടുത്ത വിദ്യാർഥികളുടെ തിരിച്ചടവുസംബന്ധിച്ച വിഷയവും പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസവായ്പയെടുത്തിരിക്കുന്നത് മൊത്തം 1319 വിദ്യാർഥികളാണ്. ഇതേ സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനുമായി ചർച്ച നടത്തുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ഇക്കാര്യങ്ങൾ കൃത്യമായി വിശകലനം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര മന്ത്രിമാർ അറിയിച്ചു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…