India

ശക്തമായ കോവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് പിടിച്ചുനിർത്തിയത് വാക്‌സിനുകൾ; ആശ്വാസകരമായ പഠനറിപ്പോർട്ട് പുറത്ത്

ദില്ലി: ശക്തമായ കോവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് (Covid Second Wave Death Rate) പിടിച്ചുനിർത്തിയത് വാക്‌സിനുകൾ പഠനം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച ആശ്വാസകരമായ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരങ്ങളനുസരിച്ച് കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആദ്യ ഏഴ് ആഴ്ചകളിൽ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കിടയിൽ ദശലക്ഷത്തിൽ 121 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിൽ ആദ്യ ഡോസ് ലഭിച്ചവരിൽ 2.6 പ്രതിവാര മരണങ്ങൾ, പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരിൽ 1.76 ശതമാനം മാത്രമാണ് മരണനിരക്ക്.

അതേസമയം ഈ വിവരങ്ങൾ ഏറെ ആശ്വാസം തരുന്നുണ്ടെങ്കിലും, ഒക്ടോബര് മാസത്തിൽ വീണ്ടും നിരവധി ആഘോഷങ്ങളാണ് നടക്കാനിരിക്കുന്നത്. ആ സമയത്ത് നാം മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വീണ്ടും ഒരു അതിതീവ്രവ്യാപനം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ ആശങ്ക. അതോടൊപ്പം 60 വയസിനു മുകളിലുള്ളവരിൽ ഏകദേശം 24 ശതമാനം പേർ ഇപ്പോഴും കുത്തിവയ്പ് (Vaccination) എടുത്തിട്ടില്ല. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 60 വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ 10.09 കോടി ആളുകൾക്ക് ആദ്യ ഡോസ് ലഭിച്ചിട്ടുണ്ട്, 5.58 കോടി പേർക്ക് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്.

സെപ്തംബർ 9 ന്, ആരോഗ്യ മന്ത്രാലയം (Health Ministry Of India) ഇന്ത്യയുടെ വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ തത്സമയ ഡാറ്റ പുറത്തുവിട്ടു, ഇത് ഗുരുതരമായ രോഗവും മരണവും തടയുന്നതിൽ സമ്പൂർണ്ണ ഫലപ്രാപ്തിയാണ് ഉണ്ടായതെന്ന് സൂചിപ്പിക്കുന്നതായിരുന്നു. നാല് മാസത്തെ (ഏപ്രിൽ 18 മുതൽ ഓഗസ്റ്റ് 15 വരെ) ഡാറ്റ കാണിക്കുന്നത് മരണനിരക്ക് തടയുന്നതിൽ വാക്സിൻ ഫലപ്രാപ്തി ആദ്യ ഡോസിന് ശേഷം 96.6 ശതമാനവും രണ്ടാമത്തെ ഡോസിന് ശേഷം 97.5 ശതമാനവുമാണ്. ഈ കാലയളവിൽ ആകെ 2,52,873 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഐസിഎംആറിന്റെ കോവിഡ് പരിശോധനാ ഡാറ്റ, കോ-വിൻ പ്ലാറ്റ്ഫോമിൽ അപ്ഡേറ്റ് ചെയ്ത വാക്സിനേഷൻ ഡാറ്റ, ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക മരണസംഖ്യ എന്നിവയെ അടിസ്ഥാനമാക്കി, ഓരോ ദശലക്ഷത്തിലുമുള്ള പ്രതിവാര മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാക്സിൻ എത്രത്തോളം ഫലപ്രാപ്തിയുണ്ടാക്കി എന്ന് കണ്ടെത്തിയത്.

ഏപ്രിൽ 18-നും മെയ് 30-നും അവസാനിക്കുന്ന ആഴ്ചകൾക്കിടയിൽ, 60 വയസ്സിനും അതിനു മുകളിലുള്ളവർക്കും പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരിൽ ഒരു ദശലക്ഷത്തിൽ ശരാശരി 121.21 പ്രതിവാര മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആദ്യ ഡോസ് ലഭിച്ചവരിൽ ഈ കണക്ക് പ്രതിമാസം 2.64 പ്രതിവാര മരണമായി കുറഞ്ഞു; പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തവരിൽ 1.76 പ്രതിവാര മരണങ്ങളും ആണ് റിപ്പോർട്ട് ചെയ്തത്.

  • ഇതേ കാലയളവിൽ, 45-59 വയസ് വരെ പ്രായമുള്ളവരിൽ, വാക്സിനേഷൻ എടുക്കാത്തവരിൽ ഒരു ദശലക്ഷത്തിൽ ശരാശരി 39.9 പ്രതിവാര മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആദ്യ ഡോസ് ലഭിച്ചവരിൽ ദശലക്ഷത്തിൽ 0.87 പ്രതിവാര മരണങ്ങൾ, പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തവരിൽ ദശലക്ഷത്തിൽ 0.42 പ്രതിവാര മരണങ്ങളും ആണ് ഉണ്ടായത്. 18-44 വയസ്സിനിടയിൽ, വാക്സിനേഷൻ എടുക്കാത്തവരിൽ ശരാശരി ഒരു ദശലക്ഷത്തിൽ 5.6 പ്രതിവാര മരണങ്ങൾ സംഭവിച്ചു. ആദ്യ ഡോസ് ലഭിച്ചവരിൽ 0.6 പ്രതിവാര മരണങ്ങൾ, പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തവരിൽ ഒരു ദശലക്ഷത്തിൽ 0.1 പ്രതിവാര മരണങ്ങളും റിപ്പോർട്ട് ചെയ്തു.

എന്നാൽ ജൂൺ തുടക്കത്തിൽ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. ജൂൺ 6 -ന് അവസാന ആഴ്ചയിൽ, ആദ്യത്തെ ഡോസ് കവറേജ് 15 ശതമാനമായിരുന്നു. ആഗസ്റ്റ് 15 ന് അവസാനിക്കുന്ന ആഴ്ചയിൽ ഇത് 32 ശതമാനത്തിലേയ്ക്ക് ഉയർന്നു.ഈ കാലയളവിൽ, കുത്തിവയ്പ് എടുക്കാത്തവരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. വാക്സിൻ ഒരൊറ്റ ഡോസ് പോലും ലഭിച്ചവരിൽ മരണത്തിനെതിരെ ഏതാണ്ട് പൂർണ്ണമായ പരിരക്ഷയാണ് ലഭിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

Anandhu Ajitha

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

4 hours ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

4 hours ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

5 hours ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

6 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

6 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

7 hours ago