Monday, May 6, 2024
spot_img

കേരളത്തിൽ 90% കടന്ന് ഒന്നാം ഡോസ് വാക്സിനേഷൻ; സാമൂഹിക പ്രതിരോധം തീർക്കുന്നതിൽ മികച്ച നേട്ടം കൈവരിച്ചു എന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കേരളത്തിൽ വാക്സിനേഷൻ 90 ശതമാനത്തിലെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 90 ശതമാനം പേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചു. സാമൂഹിക പ്രതിരോധം തീർക്കുന്നതിൽ കേരളം മികച്ച നേട്ടം കൈവരിച്ചുവെന്നും അഞ്ചിലധികം ജില്ലകളിൽ ഒന്നാം ഡോസ് വാക്സിനേഷൻ 100 ശതമാനത്തിനടുത്തായെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ വാക്സിൻ എടുക്കാത്തവരിലാണ് കൂടുതൽ കൊവിഡ് മരണങ്ങൾ സംഭവിച്ചത്. അതിനാൽ വാക്സിനേഷന് ജനങ്ങൾ വിമുഖത കാട്ടരുതെന്ന് ആരോഗ്യമന്ത്രി ജനങ്ങളോടായി നിർദേശിച്ചു. കോവിഡ് രണ്ടാം തരംഗം തീവ്രത കടന്ന് നിൽക്കുകയാണെന്നും പ്രോട്ടോകോൾ ഇനിയും തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മാത്രമല്ല സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനകൾ കൂട്ടിയെന്നും സിറോ സർവെയ്‌ലൻസ് പഠനം ഈ മാസാവസാനത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ടിപിആർ ഒഴിവാക്കിയത് വിദഗ്‌ധ സമിതിയുടെ നിർദേശത്തെ തുടർന്നാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles