Saturday, October 17, 2026

കണ്ണൂരില്‍ കോവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു; പിന്നിൽ ദുരൂഹത

പരിയാരം: കണ്ണൂരില്‍ കോവിഡ് രോഗി (Covid Patient Death) ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കോവിഡ് രോഗിയാണ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. പയ്യന്നൂർ വെള്ളൂരിലെ മൂപ്പൻ്റകത്ത് അബ്ദുൽ അസീസ് ആണ് മരിച്ചത്. എന്നാൽ ഇയാൾ മനഃപൂർവം ചാടിയതാണോ, അതോ കാലുതെന്നി വീണതാണോയെന്നും സംശയമുണ്ട്.

മെഡിക്കൽ കോളേജിലെ ആശുപത്രി കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ നിന്നാണ് അബ്ദുല്‍ അസീസ് ചാടിയത്. കോവിഡിനൊപ്പം ശ്വാസകോശ ക്യാൻസർ ബാധിതൻ കൂടിയായിരുന്നു അബ്ദുല്‍ അസീസ്. ഇയാള്‍ ഫയർ എക്സിറ്റിൽ നിന്നും താഴേക്ക് ചാടിയതാണെന്നും സംശയമുണ്ട്. കൂടെയുണ്ടായിരുന്ന മകൻ പുറത്ത് പോയപ്പോഴാണ് അബ്ദുൾ അസീസ് താഴേക്ക് വീണത്. സംഭവത്തിൽ പരിയാരം പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles