കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ
ദില്ലി : ഒമിക്രോണിന്റെ ബിഎഫ് 7 അടക്കമുള്ള വകഭേദങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തെ കോവിഡ് വാക്‌സിനുകൾ പര്യാപ്തമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. അഗോള തലത്തിൽ വൻ ഭീഷണി ഉയർത്തുന്ന കൊറോണയുടെ വകഭേദമായ ഒമിക്രോൺ ബിഎഫ് 7 കണ്ടെത്തിയെങ്കിലും ഇവയുടെ വ്യാപനമുണ്ടായിട്ടില്ല. മരണ നിരക്ക്, ആശുപത്രി സഹായം തേടേണ്ടി വരുന്ന രോഗികളുടെ എണ്ണം എന്നിവയിൽ വർദ്ധന ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട തലത്തിൽ നാലാം തരംഗവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ആരോഗ്യമന്ത്രാലയം സൂക്ഷമമായി നിരീക്ഷിച്ച് വരികയാണ്. 8,700 അന്താരാഷ്‌ട്ര യാത്ര വിമാനങ്ങളിൽ നിന്നുള്ള പതിനഞ്ച് ലക്ഷത്തോളം യാത്രക്കാരെ പരിശോധനയ്‌ക്ക് വിധേയമാക്കിയതിൽ ഇരുന്നൂറ് പേർക്ക് മാത്രമാണ് ഒമിക്രോൺ ബിഎഫ്7 സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 220.15 കോടി കൊറോണ വാക്‌സിനുകളാണ് വിതരണം ചെയ്തത്. ഇതിൽ 95.14 കോടി രണ്ടാം ഡോസ് വാക്‌സിനും 22.4 കോടി ബൂസ്റ്റർ വാക്‌സിനും ഉൾപ്പെടുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മാത്രം 44,397 വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…