Thursday, January 1, 2026

രാജ്യത്തെ കർഷകരെ സഹായിക്കുന്നതിന് മികച്ച നിലവാരത്തിലുള്ള ശാസ്ത്രീയ ഗവേഷണം ആവശ്യം; പ്രധാനമന്ത്രി

രാജ്യത്തെ കർഷകരെ സഹായിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ മികച്ച നിലവാരത്തിലുള്ള ശാസ്ത്രീയ ഗവേഷണം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള, വിദേശ ഇന്ത്യൻ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന വൈഭവ് ഉച്ചകോടി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ കാർഷിക വിളകളുടെ ഉൽ‌പാദനം വർദ്ധിപ്പിക്കുന്നതിന് കാർഷിക ഗവേഷണ ശാസ്ത്രജ്ഞർകഠിനമായി പരിശ്രമിച്ചുവെന്നും, ഇതിന്‍റെ ഫലമായി ഇന്ത്യയിലെ ഭക്ഷ്യ ധാന്യങ്ങളുടെ ഉത്പാദനം റെക്കോർഡ് വർദ്ധനവിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. 2014 ലെ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി ഇന്ത്യ 4 വാക്സിനുകൾ അവതരിപ്പിച്ചു. അതിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റോട്ടവൈറസ് വാക്സിനും ഉൾപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles