Categories: ArtCinemaKerala

വൈക്കം വിജയലക്ഷ്മിയെ ഒന്ന് വെറുതെ വിടൂ,സംഭവിച്ചത് ഇതാണ്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗായിക വൈക്കം വിജയലക്ഷ്മിയെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. ദു:ഖവും നിരാശയും നിറഞ്ഞ ചില ചിത്രങ്ങളും പോസ്റ്റുകളും ഗായിക പങ്കുവച്ചതോടെയാണ് ചർച്ചകളുടെ തുടക്കം. കുറച്ചു കാലമായി വിജയലക്ഷ്മിയെ സംഗീതലോകത്ത് മുഖ്യധാരയിലേയ്ക്കു കാണാത്തത് ആരാധകരെ ആകുലപ്പെടുത്തിയിരുന്നു. പിന്നാലെ ഗായികയുടെ നിരാശ നിഴലിക്കുന്ന പോസ്റ്റുകൾ കൂടി‌ വ്യാപകമായതോടെ ആ ആകുലതകൾക്ക് ആക്കം കൂടി. 

ഗായികയ്ക്കെന്താണു സംഭവിച്ചതെന്നും എന്തെങ്കില‌ും ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നും അതോ ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടോ എന്നും തുടങ്ങി ചർച്ചകള്‍ ചൂടുപിടിച്ചു. ‘ഗായിക വൈക്കം വിജയലക്ഷ്മി വിവാഹമോചനത്തിലേയ്ക്കോ?’ എന്നിങ്ങനെ ആകാംക്ഷ ജനിപ്പിക്കുന്ന പല തലക്കെട്ടുകളും നൽകി ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചു. ഇത് വ്യാപകമായി പങ്കുവയ്ക്കപ്പെടുകയു പലരും തെറ്റിദ്ധരിക്കുകയുമുണ്ടായി. 

സത്യാവസ്ഥ എന്താണെന്നറിയാന്‍ വൈക്കം വിജയലക്ഷ്മിയെ നേരിൽ ബന്ധപ്പെടാൻ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സഹപ്രവർത്തകരിൽ ചിലരോട് അന്വേഷിച്ചപ്പോൾ ‘കുറച്ചു നാളുകളായി വിജിയെക്കുറിച്ച് ഒരു അറിവും ഇല്ല’ എന്നായിരുന്നു മറുപടി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം വിജയലക്ഷ്മിയുടെ പിതാവ് വി. മുരളീധരനുമായി ബന്ധപ്പെടാൻ സാധിച്ചു. ഗായികയ്ക്ക് എന്താണു സംഭവിച്ചതെന്ന ആരാധകരുടെ ആശങ്കകൾ അറിയിച്ചപ്പോൾ മോൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് ആദ്യ മറുപടി. തെറ്റായ പല വാർത്തകളും പ്രചരിക്കുന്നുവെന്നു പറഞ്ഞപ്പോൾ അതിനോടും അദ്ദേഹം പ്രതികരിച്ചു. വൈക്കം വിജയലക്ഷ്മിയുടെ പിതാവ് മുരളീധരൻ പറഞ്ഞു

‘മകൾക്കു യാതൊരു പ്രശ്നങ്ങളുമില്ല. ഇവിടെ വൈക്കത്ത് വീട്ടിൽ സുഖമായിരിക്കുന്നു. കോവിഡും തുടർന്നുള്ള ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം സംഗീതപരിപാടികൾ ഒന്നും നടക്കുന്നില്ലല്ലോ. അതുകൊണ്ടാണ് ഇപ്പോൾ മകളെ മുഖ്യധാരയിലേയ്ക്കു കാണാത്തത്. അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും ഇല്ല. സമൂഹമാധ്യമങ്ങളിൽ വെറുതെ മറ്റാരോ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായതു കൊണ്ടു മാത്രമാണ് ഇപ്പോൾ മറ്റുള്ളവർക്കു മുന്നിൽ എത്താത്തത്. അല്ലാതെ മറ്റു വിഷയങ്ങളൊന്നും തന്നെയില്ല. വീട്ടിൽ സന്തോഷത്തോടെയിരിക്കുന്നു. ഇപ്പോൾ നടക്കുന്ന ഈ ചർച്ചകൾ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

admin

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

6 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

6 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

6 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

7 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

7 hours ago