കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വിമാനത്താവളത്തിന് ഇതിഹാസ കവി വാത്മീകിയെ അനുസ്മരിച്ച് മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗമായാണ്, വിമാനത്താവളത്തിന് വാത്മീകിയുടെ പേര് നൽകിയതെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ അലമുറ. എന്നാൽ എന്തുകൊണ്ടാണ് അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ ഈ പേര് നൽകിയതെന്ന് വിശദമാക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത് ജഹാൻ.
മാനിഷാദ അതായത് തിന്മകളോടും, ക്രൂരതകളോടും അരുത് എന്ന് ലോകത്തിലെ ആദ്യ വാചകത്തിൽ തുടങ്ങുന്ന രാമായണ കാവ്യം ലോകത്തിനു സമർപ്പിച്ച വാല്മീകി മഹർഷിയുടെ പേരല്ലാതെ, എന്ത് പേര് ഇടും അയോധ്യ വിമാനത്താവളത്തിന് എന്ന് തന്നെയാണ് നുസ്രത് ജഹാനും ചോദിക്കുന്നത്. അതേസമയം, ഭാരതത്തിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന ചുമർച്ചിത്രങ്ങളും ആധുനിക സൗകര്യങ്ങളും അടങ്ങിയതാണ് മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചിരിക്കുന്നത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…