Friday, May 17, 2024
spot_img

‘രാമായണ കഥ’ പറയും വാൽമീകി വിമാനത്താവളം ; രാമ ഭക്തിയിൽ നുസ്രത്ത് ജഹാൻ !

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വിമാനത്താവളത്തിന് ഇതിഹാസ കവി വാത്മീകിയെ അനുസ്മരിച്ച് മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗമായാണ്, വിമാനത്താവളത്തിന് വാത്മീകിയുടെ പേര് നൽകിയതെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ അലമുറ. എന്നാൽ എന്തുകൊണ്ടാണ് അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ ഈ പേര് നൽകിയതെന്ന് വിശദമാക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത് ജഹാൻ.

മാനിഷാദ അതായത് തിന്മകളോടും, ക്രൂരതകളോടും അരുത് എന്ന് ലോകത്തിലെ ആദ്യ വാചകത്തിൽ തുടങ്ങുന്ന രാമായണ കാവ്യം ലോകത്തിനു സമർപ്പിച്ച വാല്മീകി മഹർഷിയുടെ പേരല്ലാതെ, എന്ത് പേര് ഇടും അയോധ്യ വിമാനത്താവളത്തിന് എന്ന് തന്നെയാണ് നുസ്രത് ജഹാനും ചോദിക്കുന്നത്. അതേസമയം, ഭാരതത്തിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന ചുമർച്ചിത്രങ്ങളും ആധുനിക സൗകര്യങ്ങളും അടങ്ങിയതാണ് മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles